കൊച്ചി: റെഡ്ബുള്‍ ബാറ്റില്‍ ഫ്രണ്ട്‌സ് വോളി ക്ലബ്ബ് ജേതാക്കളായി. തൊടുപുഴ മുതലക്കോടം സെന്റ് ജോര്‍ജ്ജ് ഫൊറോന പള്ളി മൈതാനത്തു നടന്ന ഫൈനലില്‍ അവര്‍ വിസിബ്് കൊടുംപിടിയെ രണ്ടിനെതിരെ മൂന്ന് സെറ്റുകള്‍ക്ക് തോല്‍പ്പിച്ചു.
സെമിയില്‍ പട്ടായം കവലയെ 3-1ന് തോല്പിച്ചാണ് ഫ്രണ്ട്‌സ് ഫൈനലില്‍ കടന്നത്. എന്‍.വി.സി നടുക്കണ്ടത്തെയാണ് വിസിബ് സെമിയില്‍ തോല്പിച്ചത്. സ്‌കോര്‍:3-0
എന്‍ വി സി വോളിക്ലബ്ബ് നടുക്കണ്ടം, വിസിബ്് കൊടുംപിടി, പട്ടായംകവല സിക്‌സസ്, ഫ്രണ്ട്‌സ് വോളിക്ലബ്ബ് കാവന എന്നീ ടീമുകളാണ് ഗ്രാന്‍ഡ് ഫിനാലെയില്‍ മാറ്റുരച്ചത്.
















