ജമ്മു: കശ്മീരില്‍ ഭീകരസംഘടനയില്‍ ചേരാനൊരുങ്ങിയ അഞ്ച് കൗമാരക്കാരെ പോലീസ് തടഞ്ഞു. ഇവരെ അവരവരുടെ കുടുംബങ്ങള്‍ക്ക് പോലീസ് കൈമാറി. ഭീകര സംഘടനകളില്‍ നിന്ന് ഇവര്‍ക്ക് ഭീഷണിപ്പെടുത്തിയുള്ള ഫോണ്‍ കോളുകള്‍ വന്നിരുന്നു. ഇതേതുടര്‍ന്നാണ് ഇവര്‍ സംഘടനങ്ങളില്‍ ചേരാന്‍ തയ്യാറെടുത്തത്.
കൗണ്‍സിലങിന് വിധേയരാക്കിയ ശേഷമാണ് ഇവരെ മാതാപിതാക്കള്‍ക്ക് കൈമാറിയത്. കശ്മീരില്‍ കാണാതായ വിദ്യാര്‍ത്ഥി നിരോധിത ഭീകരസംഘടനയായ ഇസ്ലാമിക് സ്‌റ്റേറ്റ് ജമ്മു കശ്മീരില്‍ (ഐഎസ്‌ജെകെ) ചേരുകയും പിന്നീട് തിരിച്ചെത്തുകയും ചെയ്ത വാര്‍ത്ത പുറത്ത് വന്നിതിന് പിന്നാലെയാണ് പുതിയ സംഭവം.
















