Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

മറക്കരുത് ചിത്രലേഖയെ…

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 3, 2018, 07:31 am IST
inKerala

കണ്ണൂര്‍: സംഘപരിവാരിനെ തോല്‍പ്പിക്കാന്‍ വനിതാ മതില്‍ തീര്‍ക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടവര്‍ മറക്കരുത് ചിത്രലേഖയെ, സിപിഎം ക്രൂരതയുടെ ജീവിക്കുന്ന ഇരയായ കണ്ണൂര്‍ എടാട്ട് സ്വദേശിനി ചിത്രലേഖയെന്ന ദളിത് യുവതിയെ…

കീഴ്ജാതിയില്‍ സ്ത്രീയായി ജനിച്ചുപോയതുകൊണ്ട് പാര്‍ട്ടി ഗ്രാമത്തില്‍ സിപിഎമ്മിന്റെ ഭീഷണികാരണം ഉപജീവന മാര്‍ഗം ഉപേക്ഷിച്ച് പലായനം ചെയ്യേണ്ടിവന്ന സ്ത്രീയാണ് ചിത്രലേഖ. ഭര്‍ത്താവും രണ്ട് മക്കളും മുത്തശ്ശിയുമടങ്ങുന്ന കുടുംബം പോറ്റാന്‍ ഭര്‍ത്താവിനൊപ്പം ഓട്ടോ ഓടക്കാന്‍ ചിത്രലേഖ തയാറാവുകയായിരുന്നു. 2004 ഒക്ടോബറില്‍ ആകെയുള്ള ഭൂമി പണയംവച്ച് പിഎംആര്‍വൈ സ്‌കീമില്‍ ലോണെടുത്തു ഓട്ടോ വാങ്ങി. സിപിഎമ്മിന്റെ തൊഴിലാളി സംഘടനയ്‌ക്ക് ഭൂരിപക്ഷമുളള പയ്യന്നൂര്‍ എടാട്ടെ ഓട്ടോ സ്റ്റാന്‍ഡില്‍ ഓട്ടോ ഓടിക്കാന്‍ തുടങ്ങിയതോടെയായിരുന്നു ചിത്രലേഖ സിപിഎമ്മുകാരുടെ കണ്ണിലെ കരടായത്.

കീഴ്ജാതിക്കാരിയായതുകൊണ്ട് പാര്‍ട്ടിക്കാര്‍ ഓട്ടോ സ്റ്റാന്‍ഡിലേക്ക് ചിത്രലേഖയെ അടുപ്പിച്ചില്ല. പുലയ സ്ത്രീയായ ചിത്രലേഖയ്‌ക്ക് പാര്‍ക്കിങ് പെര്‍മിറ്റ് അനുവദിക്കാനാകില്ലെന്ന നിലപാടിലായിരുന്നു സിപിഎം പോഷക സംഘടനയായ സിഐടിയു.  മൂന്നു മാസത്തോളം ഓട്ടോ സ്റ്റാന്‍ഡില്‍ വണ്ടി പാര്‍ക്കു ചെയ്യാനോ ഓടിക്കുവാനോ ഇവര്‍ക്കായില്ല. ഒടുവില്‍ പെര്‍മിറ്റ് നേടി ഓട്ടോയുമായി എത്തിയ ചിത്രലേഖയെ സിഐടിയുക്കാര്‍ ജാതിപ്പേര് വിളിച്ച് അവഹേളിച്ചു. ജീവിതം വഴിമുട്ടിയ അവസ്ഥയിലാണ് ചിത്രലേഖയുടെ ഓട്ടോ സിഐടിയു യൂണിയന്‍കാരായ മറ്റ് ഓട്ടോക്കാര്‍ ചേര്‍ന്ന് നശിപ്പിച്ചത്. ചിത്രലേഖയെ ഓട്ടോയില്‍ നിന്ന് വലിച്ചിറക്കി മര്‍ദിച്ചു. തറയില്‍ വീണ അവരുടെ ദേഹത്തേക്ക് ഓട്ടോ ഇടിച്ചുകയറ്റി. ചിത്രലേഖ പോലീസില്‍ പരാതി നല്‍കി. ചിത്രലേഖയുടെ ഓട്ടോ തീവെച്ചു നശിപ്പിച്ചായിരുന്നു സിപിഎമ്മിന്റെ പ്രതികാരം. ചിത്രലേഖയുടെ ഭര്‍ത്താവ്, സഹോദരീ ഭര്‍ത്താവ്, സഹോദരന്‍ എന്നിവരും നിരന്തരമായി സിപിഎമ്മിന്റെ ആക്രമണങ്ങള്‍ക്കിരയായി. ആ കുടുംബത്തെയും പ്രദേശത്ത് ജീവിക്കാനോ ജോലി ചെയ്യാനോ അനുവദിക്കില്ലെന്ന് പരസ്യമായി പ്രഖ്യാപിച്ചു സിപിഎം.

ചിത്രലേഖയുടെ സ്ത്രീത്വത്തെ പോലും അപമാനിച്ചു. അവര്‍ക്കെതിരെ ഒപ്പുശേഖരണം നടത്തി പരാതി കൊടുത്തു. ചിത്രലേഖയും കുടുംബവും കണ്ണൂര്‍ കളക്‌ട്രേറ്റിന് മുന്നില്‍ 122 ദിവസം അനിശ്ചിതകാല രാപകല്‍ സത്യഗ്രഹം നടത്തി. മുഖ്യമന്ത്രിയുടെ ഉറപ്പുകളെ തുടര്‍ന്ന് സമരം അവസാനിപ്പിച്ചു. എന്നാല്‍ സര്‍ക്കാര്‍ ഉറപ്പ് ലംഘിച്ചു. പിന്നീട് തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിനു മുന്നില്‍ സമരം നടത്തി. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ കണ്ണൂര്‍ കാട്ടാമ്പളളിയില്‍ അഞ്ച് സെന്റ് ഭൂമി നല്‍കിയെങ്കിലും അവിടെ കുടില്‍കെട്ടാനെത്തിയ ചിത്രലേഖയെ സിപിഎം സംഘം നിരന്തരം പീഡിപ്പിച്ചു. ഒടുവില്‍ സര്‍ക്കാര്‍ നല്‍കിയ ഭൂമി  പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയയുടന്‍ തിരിച്ചെടുത്തു കൊണ്ട് റവന്യൂവകുപ്പ് ഉത്തരവിറക്കി. 

സിപിഎമ്മിന്റെ സ്ത്രീ വിരുദ്ധതയുടെ ഇത്തരം പച്ചയായ യാഥാര്‍ഥ്യങ്ങള്‍ നിലനില്‍ക്കെയാണ് നവോത്ഥാനമെന്ന കപട മുഖംമൂടിയണിഞ്ഞ് വനിതാമതില്‍ കെട്ടാനൊരുങ്ങുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സംഘര്‍ഷമേഖലയില്‍ സംരക്ഷണം ആവശ്യപ്പെട്ട് വനിതാ മാധ്യമപ്രവര്‍ത്തകര്‍ സുപ്രീം കോടതിയില്‍

Kerala

ഓവര്‍ഹെഡ് വൈദ്യുതിലൈനിലെ തകരാര്‍ പരിഹരിച്ചു; ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു.

India

‘ ചായയും, സമൂസയും നൽകിയ ഡൽഹി പോലീസിൽ പൂർണ്ണ വിശ്വാസം ‘ ; സമരത്തിനിറങ്ങിയവർ ഇപ്പോൾ പോലീസ് പക്ഷത്ത് , ഞെട്ടി പാറ്റകൾ

Kerala

ലഹരി ഉപയോഗിച്ച് വാഹനാപകടം; പ്രത്യേക നിയമം ആലോചനയിലെന്ന് മന്ത്രി സി പി ജോണ്‍,കടുത്ത ശിക്ഷ ഉറപ്പാക്കും

Kerala

കേരളത്തിലെ കോണ്‍ഗ്രസ് അക്കൗണ്ട് കൈകാര്യം ചെയ്തത് തീവ്രവാദിയോ? സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രാജിവെയ്‌ക്കണമെന്ന് പോസ്റ്റിട്ടയാളെ പിരിച്ചുവിട്ടു; അതാര്?

പുതിയ വാര്‍ത്തകള്‍

ദസറ ആഘോഷ പരിപാടിയില്‍ നിന്നും സി സദാനന്ദന്‍ മാസ്റ്ററെ ഒഴിവാക്കി

അസിസ്റ്റന്റ് പ്രൊഫസര്‍, പിഎച്ച്ഡി പ്രവേശനത്തിനുള്ള യുജിസി നെറ്റ് ഓണ്‍ലൈന്‍ അപേക്ഷാ നടപടികള്‍ ആരംഭിച്ചു

കഴിഞ്ഞ 40 വര്‍ഷമായി ഗുജറാത്തില്‍ ബിജെപി ജയിക്കുന്നു, ഇത് എസ് ഐ ആര്‍ മൂലമാണോ? കോണ്‍ഗ്രസ് ആത്മപരിശോധന നടത്തണം: അമിത് ഷാ

നിശ്ചയിച്ച വിവാഹത്തില്‍ നിന്ന് വരന്‍ പിന്‍മാറി, യുവതിയെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

kerala bank

കേരള ബാങ്ക് രൂപീകരണം പുനഃപരിശോധിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍

സോഷ്യല്‍മീഡിയ വഴിയുളള പരിചയം മുതലാക്കി 15 കാരിയെ പലവട്ടം പീഡിപ്പിച്ച യുവാവിന് 55 വര്‍ഷം കഠിനതടവ്

സൈബര്‍ തട്ടിപ്പിലൂടെ ലഭിച്ച പണം ഉപയോഗിച്ച് 62 ലക്ഷം രൂപയുടെ സ്വര്‍ണം വാങ്ങിയ ഷാഹിദ് സുലൈമാന്‍ കുടുങ്ങി

പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്കുനേരെ ലൈംഗിക ചേഷ്ടകള്‍ കാണിച്ച കേസില്‍ യുവാവിന് തടവും പിഴയും

‘ ഇവരെ വിശ്വസിക്കാൻ പറ്റില്ല , ഇന്ത്യ സ്വന്തമായി നിർമ്മിക്കണം ‘ ; സ്റ്റാർലിങ്കിനെതിരെ സോഹോ സ്ഥാപകൻ ശ്രീധർ വെമ്പു

തടവുകാരില്‍ നിന്ന് എംഡിഎംഎ പിടികൂടിയ സംഭവം വന്‍ സുരക്ഷാ വീഴ്ച, അടിയന്തര അന്വേഷണം ആരംഭിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.