സന്നിധാനം: ആരുടെയും കണ്ണില്‍പ്പെടാതെ മല കയറാന്‍ ശ്രമം, യുവതികളെ ഭക്തര്‍ തടഞ്ഞു. ശബരിമല വലിയനടപ്പന്തലിന് സമീപവും മരക്കൂട്ടത്തുമാണ് യുവതികളെ ദര്‍ശനം കഴിഞ്ഞ് മടങ്ങിയ ഭക്തര്‍ തടഞ്ഞത്.
ആന്ധ്ര ഗുണ്ടൂര്‍ സ്വദേശികളായ നവോജാമ്മ, കൃപാവതി എന്നിവരാണ് എത്തിയത്. അതേസമയം, യുവതികളെ തടഞ്ഞെന്നാരോപിച്ച് മൂന്ന് അയ്യപ്പഭക്തരെ അറസ്റ്റ് ചെയ്തു.
ഉച്ചയ്‌ക്ക് 12 മണിയോടെയാണ് ഭര്‍ത്താവിനും പിതാവിനുമൊപ്പം ആന്ധ്ര ഗുണ്ടൂര്‍ സ്വദേശിനിയും ഇരുപത്തിയാറുകാരിയുമായ നവോജാമ്മ എത്തിയത്. ഇവര്‍ സന്നിധാനത്ത് ചന്ദ്രാനന്ദന്‍ റോഡിലെ ബെയ്‌ലി പാലത്തിന് സമീപം വരെയെത്തി. വലിയ നടപ്പന്തലിലേക്ക് കടക്കുന്നതിന് മുന്നോടിയായി ഭക്തര്‍ സംഘടിച്ച് ശരണം വിളിച്ചു. ഇതോടെ, ഇവര്‍ പമ്പയിലേക്ക് തിരിച്ചുപോയി.
തൊട്ടുപിന്നാലെ ആന്ധ്ര സ്വദേശിയും നാല്‍പ്പത്തിയെട്ടുകാരിയുമായ കൃപാവതി മരക്കൂട്ടത്തിന് സമീപമെത്തി. പ്രതിഷേധമുയര്‍ന്നതോടെ ഇവരെയും പമ്പ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. വനിതാ പോലീസ് കൃപാവതിയെ പമ്പയിലെത്തിച്ചതോടെ നാമജപവുമായി ഭക്തരെത്തി. ഇതോടെ പോലീസ് സുരക്ഷയൊരുക്കി പമ്പ സ്റ്റേഷനിലേക്കു മാറ്റി.
കൃപാവതിയോട് സ്ഥിതി വിശദമാക്കിയിരുന്നെന്ന് പോലീസ് പറഞ്ഞു. സുരക്ഷയൊരുക്കില്ലെന്നും പ്രതിഷേധമുണ്ടായാല്‍ തിരിച്ചിറങ്ങണമെന്നും പറഞ്ഞിരുന്നെന്നാണ് പോലീസ് പറയുന്നത്. ഇതിനിടെ യുവതികളെ തടഞ്ഞതിന് പത്തനംതിട്ട റാന്നി സ്വദേശികളായ മഹേഷ്, സുഭാഷ്, സന്തോഷ് എന്നിവര്‍ അറസ്റ്റിലായി. ഇവരെയും പിന്നീട് പോലീസ് പമ്പ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഈ സമയം ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, ദേവസ്വം പ്രസിഡന്റ് പത്മകുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ സന്നിധാനത്തുണ്ടായിരുന്നു.
















