Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഹോക്കി പൂരം കൊടിയേറുന്നു; കിരീടം ലക്ഷ്യമിട്ട് ഇന്ത്യ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 28, 2018, 01:41 am IST
in Sports

ഭുവനേശ്വര്‍: പതിനാലാമത് ലോകകപ്പ് ഹോക്കി ചാമ്പ്യന്‍ഷിപ്പിന് ഇന്ന് തിരശീല ഉയരും. ലോകത്തെ പതിനാറ് മുന്‍നരി ടീമുകള്‍ മാറ്റുരയ്‌ക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ, 43 വര്‍ഷത്തിനുശേഷം വീണ്ടുമൊരു ലോക കിരീടമെന്ന ലക്ഷ്യത്തോടെയാണ് അരയും തലയും മുറുക്കി പോരിനിറങ്ങുന്നത്. സ്വന്തം കാണികള്‍ക്ക് മുന്നില്‍ കിരീടധാരണം നടത്താമെന്ന പ്രതീക്ഷയിലാണ് മന്‍പ്രീതിന്റെ ഇന്ത്യന്‍ ടീം.

കിരീടത്തിലേക്ക് വഴിതുറക്കാനുളള ആദ്യ മത്സരത്തില്‍ ഇന്ത്യ ഇന്ന് പൂള്‍ സിയില്‍ ദക്ഷിണാഫ്രിക്കയെ നേരിടും. രാത്രി ഏഴിനാണ് ഈ പോരാട്ടം. ഉദ്ഘാടനമത്സരത്തില്‍ വൈകിട്ട് അഞ്ചിന് ബെല്‍ജിയം കാനഡയുമായി കൊമ്പുകോര്‍ക്കും. കലിംഗ സ്‌റ്റേഡിയത്തിലാണ് മത്സരങ്ങള്‍ അരങ്ങേറുന്നത്.

എട്ട് തവണ ഒളിമ്പിക് കിരീടം നേടിയ ഇന്ത്യക്ക് ലോകകപ്പില്‍ ഒരിക്കലേ ചാമ്പ്യന്‍പട്ടം അണിയാനായൊള്ളൂ. അജിത് പാല്‍ സിങ് നയിച്ച ടീം 1975 ലെ ലോകകപ്പില്‍ കിരീടമണിഞ്ഞു. പിന്നീട് നടന്ന ലോകകപ്പുകളില്‍ ഇന്ത്യ കരുത്തരായ ഹോളണ്ട്, ജര്‍മനി, ഓസ്‌ട്രേലിയ ടീമുകള്‍ക്ക് മുന്നില്‍ അടിതെറ്റിവീണു. 1975 നുശേഷം പത്ത് ലോകകപ്പ് കളിച്ച ഇന്ത്യയുടെ മികച്ച പ്രകടനം 1892 മുംബൈ ലോകകപ്പില്‍ അഞ്ചാം സ്ഥാനം നേടിയതാണ്.

നിലവില്‍ ലോക അഞ്ചാം നമ്പറായ ഇന്ത്യ ആരാധകരുടെ പിന്തുണയില്‍ ഇന്ദ്രജാലപ്രകടനത്തോടെ സെമിയിലേക്കും പിന്നീട് കാലാശക്കളിക്കും യോഗ്യത നേടാനുളള പുറപ്പാടിലാണ്. പറയുന്നത് പോലെ കാര്യങ്ങള്‍ അത്ര ഏളുപ്പമല്ല. രണ്ട് തവണ തുടര്‍ച്ചയായി കിരീടമണിഞ്ഞ ഓസ്‌ട്രേലിയ, ഹോളണ്ട്, ജര്‍മനി, ഒളിമ്പിക് ചാമ്പ്യന്മാരായ അര്‍ജന്റീന തുടങ്ങിയവരെ മറികടന്ന് വേണം കിരീടത്തില്‍ മുത്തമിടാന്‍. 2010 ലാണ് ഇന്ത്യ അവസാനമായി  നാട്ടില്‍ ലോകകപ്പ് കളിച്ചത്. അന്ന് ന്യൂദല്‍ഹിയില്‍ അരങ്ങേറിയ ടൂര്‍ണമെന്റില്‍ ഇന്ത്യ എട്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

ഇന്ത്യന്‍ കോച്ച് ഹരേന്ദ്ര സിങ്ങിന് ഇത് ജീവന്മരണ പോരാട്ടമാണ്. ഈ വര്‍ഷം ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് കിരീടം നിലനിര്‍ത്താനായില്ല. ലോകകപ്പിലും പ്രകടനം മോശമായാല്‍ ഹരേന്ദ്ര സിങ്ങിന്റെ പണിപോകും.

രണ്ട് വര്‍ഷ മുമ്പ് ലക്‌നൗവില്‍ ജൂനിയര്‍ ടീമിനെ ലോകകപ്പ് കിരീടമണിയിച്ച മാജിക് പ്രകടനം ആവര്‍ത്തിക്കാമെന്ന പ്രതീക്ഷയിലാണ് ഹരേന്ദ്ര സിങ്. അതിനായി ജൂനിയര്‍ ലോകപ്പ് നേടിയ ടീമിലെ ഏഴു പേരെ സീനിയര്‍ ടീമിലുള്‍പ്പെടുത്തിയിട്ടുണ്ട്്. ഇവര്‍ക്കൊപ്പം സീനിയര്‍ താരങ്ങളായ ക്യാപ്റ്റന്‍ മന്‍പ്രീത് സിങ്, പി.ആര്‍. ശ്രീജേഷ്, അകാശ്ദ്വീപ് സിങ് , വീരേന്ദ്ര ലാക്ര എന്നിവരും ചേരുന്നതോടെ ടീം ശക്തമാകും.

യുവാക്കളും പരിചയ സമ്പന്നരും ഉള്‍പ്പെടുന്നതാണ് ഇന്ത്യന്‍ ടീം. കഴിഞ്ഞ ലോകകപ്പില്‍ അണിനിരന്ന ഏഴുതാരങ്ങള്‍ ഇത്തവണയും ടീമിലുണ്ട്. 

ലോക മൂന്നാം നമ്പറായ ബെല്‍ജിയം, കാനഡ, ദക്ഷിണാഫ്രിക്ക എന്നീ ടീമുകള്‍ ഉള്‍പ്പെടുന്ന പൂള്‍ സി യിലാണ് ഇന്ത്യ മത്സരിക്കുക. ബെല്‍ജിമൊഴിച്ചുളള ടീമുകള്‍ക്കെതിരെ വിജയിക്കാമെന്ന പ്രതീക്ഷയിലാണ്. കാരണം ലോക റാങ്കിങ്ങില്‍ ദക്ഷിണാഫ്രിക്ക പതിനഞ്ചാം സ്ഥാനത്തും കാനഡ പതിനൊന്നാം സ്ഥാനത്തുമാണ്. ബെല്‍ജിയവുമായുള്ള പോരാട്ടം ഇന്ത്യക്ക് വെല്ലുവിളിയാകും. ബെല്‍ജിയത്തെയും മറികടന്നാല്‍ ഇന്ത്യക്ക് നേരിട്ട് ക്വാര്‍ട്ടറില്‍ പ്രവേശിക്കാം. അല്ലെങ്കില്‍ പിന്നെ ക്വാര്‍ട്ടറിലെത്താന്‍ ക്രോസ് ഓവര്‍ മത്സരം കളിക്കണം. ഡിസംബര്‍ രണ്ടിനാണ് ബെല്‍ജിയവുമായുള്ള പോരാട്ടം. എട്ടിന് കാനഡയേയും എതിരിടും.

2002 നു ശേഷം പതിനാറ് ടീമുകള്‍ മത്സരിക്കുന്ന രണ്ടാമത്തെ ലോകകപ്പാണിത്. നാല് ടീമുകള്‍ വീതം നാല് പൂളുകളിലായി മത്സരിക്കും. ഓരോ പൂളിലെയും ഒന്നാം സ്ഥാനക്കാര്‍ക്ക് നേരിട്ട് ക്വാര്‍ട്ടറില്‍ കടക്കും. രണ്ട് , മുന്ന് സ്ഥാനങ്ങള്‍ നേടുന്ന ടീമുകള്‍ ക്രോസ് ഓവര്‍ മത്സരങ്ങള്‍ കളിക്കും. ഇതിലെ വിജയികള്‍ക്കും ക്വാര്‍ട്ടറില്‍ കടക്കാം.

ഓസ്‌ട്രേലിയ, ഹോളണ്ട്, ജര്‍മനി എന്നിവയാണ് കിരീടമണിയാന്‍ സാധ്യതയേറിയ ടീമുകള്‍. ഹാട്രിക്ക് കിരീടം ലക്ഷ്യമിട്ടാണ് ഓസ്‌ട്രേലിയ മത്സരത്തിനിറങ്ങുന്നത്. കഴിഞ്ഞ രണ്ട് ലോകകപ്പിലും ഓസീസായിരുന്നു ചാമ്പ്യന്മാര്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ദുരിത പെയ്‌ത്ത് തുടരുന്നു , എല്ലാ ജില്ലകളിലും മുന്നറിയിപ്പ് ; വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

News

അപ്രതീക്ഷിത സാമ്പത്തിക സ്രോതസ്സുകൾ തുറക്കപ്പെടും, തന്ത്രപരമായ തീരുമാനങ്ങളും വിജയസാധ്യതകളും: സമ്പൂർണ്ണ രാശിഫലം (03 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

Kerala

പൊഴിയൂർ ഉൾപ്പെടെയുള്ള തിരുവനന്തപുരത്തെ ദുരിത കേന്ദ്രങ്ങളിൽ സർക്കാരിന്റെ ഇടപെടൽ ഉണ്ടാകണം;അഡ്വ.എസ്.സുരേഷ്

Kerala

ഗുജറാത്തികളില്‍ നിന്നും മലയാളി ഏറെ പഠിക്കാനുണ്ട്….മലയാളിയുടെ പൊങ്ങച്ചമെവിടെ? ഗുജറാത്തിയുടെ കരുതല്‍ എവിടെ?

Entertainment

ബിജു മേനോൻ ചിത്രം ‘അവറാച്ചൻ ആൻഡ് സണ്‍സ്’ -പാതി കോമഡിയും പാതി സീരിയസുമായി ബിജുമേനോന്‍ വീണ്ടും..ലക്ഷ്യം കുടുംബപ്രേക്ഷകര്‍

പുതിയ വാര്‍ത്തകള്‍

എഥനോള്‍ കാരണം പെട്രോളിന്റെ വില ലിറ്ററിന് 30 രൂപയോളം കുറയ്‌ക്കാന്‍ കഴിഞ്ഞു, അല്ലെങ്കില്‍ പെട്രോള്‍ വില ലിറ്ററിന് 125 ആയേനെ എന്ന് കേന്ദ്രസര്‍ക്കാര്‍

പ്രധാനമന്ത്രി മോദിയെ കളിയാക്കിയ റിപ്പോര്‍ട്ടര്‍ ടിവിയുടെ അരുണ്‍ കുമാറിനെതിരെ പെണ്‍കുട്ടി

മറ്റ് മതങ്ങൾക്കെതിരെ വെറുപ്പ് പഠിപ്പിക്കുന്ന മദ്രസകൾ എന്തിനാണ് ; സ്ത്രീകളെ ലൈംഗിക അടിമകളായി നിർത്തുന്ന മതം ഉപേക്ഷിക്കണം ; തസ്ലീമ നസ്രീൻ

ഒടുവിൽ വിജയം : ബംഗ്ലാദേശിലെ മതമൗലികവാദി സർക്കാർ തുറങ്കിലടച്ച സന്യാസി ചിന്മയ് കൃഷ്ണ പ്രഭുദാസിന് ജാമ്യം

മോദിജി ക്ഷമിച്ചിട്ടും പൊലീസ് എന്നെ അന്വേഷിക്കുന്നത് എന്തിനാണ് : നാട്ടുകാർ എന്നെ ട്രോളുന്നത് സഹിക്കാൻ പറ്റുന്നില്ല : ഞാൻ പാഠം പഠിച്ചു

കേരളത്തില്‍ പാറ്റസമരത്തെ പിന്തുണക്കാന്‍ മമ്മൂട്ടിയെ വരെ വേട്ടയാടി;ഇക്കൂട്ടരെ വെളിച്ചത്ത് കൊണ്ടുവരണമെന്ന ആവശ്യമുയരുന്നു

പാർലമെന്റിന് മുന്നിൽ അയോധ്യ രാമക്ഷേത്രത്തെ അവഹേളിക്കാൻ ശ്രമിച്ചു , പിന്നാലെ പപ്പു യാദവിനെതിരെ ചെരിപ്പേറ്

ഡോളറിനെതിരെ ഇന്ത്യന്‍ രൂപ വീണ്ടും ശക്തിപ്രാപിക്കുന്നു; ഇതോടെ വിദേശനിക്ഷേപകര്‍ വീണ്ടും ഇന്ത്യന്‍ ഓഹരിവിപണിയിലേക്ക്

ഷെയ്ഖ് ഹസീന ഭാവിയെക്കുറിച്ച് വെളിപ്പെടുത്തുമോ? ഇന്ത്യയിലെത്തിയശേഷം ആദ്യമായി പൊതുപരിപാടിയില്‍

നിസ്സാരനല്ല ഈ അജിത് ഡോവല്‍…ഗുജറാത്തിലുള്‍പ്പെടെ 13 ബോംബ് സ്ഫോടനങ്ങള്‍; ഒറ്റയടിക്ക് പരിഹരിച്ച അജിത് ഡോവല്‍…ഓര്‍മ്മകള്‍ പങ്കുവെച്ച് അമിത് ഷാ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.