ന്യൂദല്‍ഹി: അധികാരത്തിലുളള ചിലര്‍ തന്റെ കരിയര്‍ തകര്‍ക്കാന്‍ ശ്രമിക്കുന്നുയെന്ന് സീനിയര്‍ ഇന്ത്യന്‍ വനിതാ ക്രിക്കറ്റര്‍ മിതാലി രാജ്. സുപ്രീംകോടതി നിയമിച്ച ക്രിക്കറ്റ് ഭരണസമിതി അംഗം ഡയാന എഡുല്‍ജിക്കും കോച്ച് രമേഷ് പവ്വാറിനുമെതിരെയാണ് മിതാലിയുടെ ആരോപണം.
വെസറ്റ് ഇന്‍ഡീസില്‍ നടന്ന ട്വന്റി 20 ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരായ സെമിഫൈനല്‍ മത്സരത്തില്‍ നിന്ന് തന്നെ ഒഴിവാക്കിയതുമായി ബന്ധപ്പെട്ട വിവാദത്തില്‍ ബിസിസിഐക്ക് അയയ്ച്ച കത്തിലാണ് മിതാലി ഈ ആരോപണങ്ങള്‍ ഉന്നിയിച്ചത്.
ലോകകപ്പിനിടയക്ക് കോച്ച് രമേശ് പൊവാര്‍ അപമാനിച്ചെന്നും മിതാലി ആരോപിച്ചു.ടീമില്‍ നിന്ന് തന്നെ ഒഴിവാക്കിയതിനെ പിന്തുണച്ച ഡയാന അവരുടെ പദവി തനിക്കെതിരെ ഉപയോഗിക്കുകയായിരുന്നു.
ഇരുപത് വര്‍ഷം നീണ്ട് കരിയറില്‍ ഇതാദ്യമായി നാണംകെട്ടതായി തോന്നി. അധികാരത്തിലുളള ചിലര്‍ തന്റെ കരിയര്‍ തകര്‍ക്കാന്‍ ശ്രമിച്ചെന്നും ബിസിസിഐ സിഇഒ രാഹുല്‍ ജോറിക്കും ക്രിക്കറ്റ് ഓപ്പറേഷന്‍ ജനറല്‍ മാനേജര്‍ സാബാ കരീമിനും ഏഴുതിയ കത്തില്‍ മിതാലി ചൂണ്ടിക്കാട്ടി.
ട്വന്റി 20 ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറുമായി പ്രശ്‌നങ്ങളൊന്നുമില്ല. പക്ഷെ തന്നെ ടീമില്‍ നിന്ന് ഒഴിവാക്കാനുള്ള കോച്ചിന്റെ തീരുമാനത്തെ കൗര്‍ പിന്തുണച്ചത് വേദനിപ്പിച്ചു. രാജ്യത്തിനായി ലോകകപ്പ് വിജയിക്കണമെന്ന് ആഗ്രഹിച്ചു. കപ്പ് നേടാനുള്ള സുവര്‍ണാവസരം നമ്മള്‍ നഷ്ടപ്പെടുത്തി. കോച്ച് പൊവാര്‍ പലപ്പോഴും അപമാനിച്ചു. മറ്റുളളവര്‍ നെറ്റില്‍ പരിശീലനം നടത്തുമ്പോള്‍ അയാളുണ്ടാും. പക്ഷെ താന്‍ നെറ്റിലെത്തിയാല്‍ സ്ഥലം വിടും. എന്തെങ്കിലും ചോദിക്കാന്‍ ചെന്നാല്‍ ഫോണില്‍ നോ്ക്കിയിരിക്കുമെന്നും മിതാലി കത്തില്‍ പറയുന്നു.
ഗ്രൂപ്പ്് മത്സരങ്ങളില്‍ അര്‍ധ സെഞ്ചുറികള്‍ നേടി മികച്ച ഫോമില്‍ നിന്ന് മിതാലിയെ സെമിഫൈനലിനുളള ടീമില്‍ നിന്ന് ഒഴിവാക്കി. മത്സരത്തില്‍ ഇന്ത്യ ഇംഗ്ലണ്ടിനോട് എട്ട് വിക്കറ്റിന് തോറ്റു.
















