ദുബായ്: ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന് ഐസിസി ട്വന്റി 20 റാങ്കിങ്ങില്‍ സ്ഥാനക്കയറ്റം. പുതിയ റാങ്കിങ്ങില്‍ മൂന്ന് സ്ഥാനം മുന്നോട്ട് കയറി ഹര്‍മന്‍പ്രീത് അഞ്ചാം റാങ്കിലെത്തി.
ട്വന്റി 20 ലോകകപ്പില്‍ 183 റണ്‍സ് നേടിയ ഹര്‍മന്‍പ്രീത് ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ രണ്ടാമത്തെ താരമായി. ഓസ്‌ട്രേലിയയുടെ അലിസ ഹീലിയാണ് ഏറ്റവു കൂടുതല്‍ റണ്‍സ് നേടിയ താരം.
യുവതാരം ജെമീമ റോഡ്രിഗ്‌സ് ഒമ്പത് സ്ഥാനം മുന്നോട്ടുകയറി ആറാം റാങ്കിലെത്തി. ഓപ്പണര്‍ സ്മൃതി മന്ദാന പത്താം റാങ്ക് നേടി. ഇരുവരുടെയും കരിയറിലെ ഏറ്റവും മികച്ച റാങ്കിങ്ങാണിത്.
















