Friday, May 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

റാലി ഒഴിവാക്കി ത്രിപുരയില്‍ സിപിഎം സംസ്ഥാന സമ്മേളനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 28, 2018, 01:24 am IST
in India

ന്യൂദല്‍ഹി: കാല്‍നൂറ്റാണ്ട് ഭരിച്ച് ജനങ്ങളുടെ വെറുപ്പ് സമ്പാദിച്ച സിപിഎം റാലി ഒഴിവാക്കി സംസ്ഥാന സമ്മേളനം നടത്തി. ജനങ്ങളുടെ പ്രതിഷേധം ഭയന്ന് ത്രിപുര സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള റാലിയാണ് ചരിത്രത്തിലാദ്യമായി പാര്‍ട്ടി ഒഴിവാക്കിയത്. തെരഞ്ഞെടുപ്പില്‍ തോറ്റതിനു ശേഷം കടുത്ത ജനരോഷം നേരിടുകയാണ് സിപിഎം. പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കുന്ന പ്രവര്‍ത്തകരുടെ എണ്ണവും കുറഞ്ഞു. ഈ സാഹചര്യത്തിലാണ് റാലി ഒഴിവാക്കാന്‍ തീരുമാനിച്ചത്. 

”റാലിക്ക് പ്രവര്‍ത്തകരെ എത്തിക്കാന്‍ വാഹനങ്ങള്‍ സംഘടിപ്പിക്കുന്നത് ബുദ്ധിമുട്ടാണ്. പ്രശ്‌നങ്ങള്‍ ഒഴിവാക്കാനും പാര്‍ട്ടി പ്രവര്‍ത്തകരെയും അനുഭാവികളെയും സംരക്ഷിക്കാനുമാണ് റാലി ഉപേക്ഷിച്ചത്”. മുന്‍ സംസ്ഥാന സെക്രട്ടറി ബിജന്‍ ധര്‍ പറഞ്ഞു. മണിക് സര്‍ക്കാരിന്റെ ഭരണത്തില്‍ സിപിഎം ക്രിമിനലുകളുടെ അതിക്രമങ്ങള്‍ക്കിരയായ ജനങ്ങള്‍ ഭരണമാറ്റമുണ്ടായതോടെ പാര്‍ട്ടിക്കെതിരെ തിരിഞ്ഞു. ഭരണം നഷ്ടപ്പെട്ട് മാസങ്ങളായെങ്കിലും ഇപ്പോഴും സിപിഎം നേതാക്കളും പ്രവര്‍ത്തകരും പ്രതിഷേധം നേരിടുന്നു.  

ഈ വര്‍ഷം ആദ്യം നടക്കേണ്ട സംസ്ഥാന സമ്മേളനം നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ മാറ്റിവച്ചു. തെരഞ്ഞെടുപ്പില്‍ തോറ്റതോടെ വീണ്ടും നീട്ടി. തലസ്ഥാനമായ അഗര്‍ത്തലയില്‍ രണ്ട് ദിവസങ്ങളിലായി നടന്ന സമ്മേളനത്തില്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, പിബി അംഗങ്ങളായ പ്രകാശ് കാരാട്ട്, വൃന്ദാ കാരാട്ട്, മണിക് സര്‍ക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 

ഗൗതം ദാസ് സംസ്ഥാന സെക്രട്ടറി

സംസ്ഥാന സെക്രട്ടറിയായി മുതിര്‍ന്ന നേതാവ് ഗൗതം ദാസിനെ സമ്മേളനം തെരഞ്ഞെടുത്തു. പാര്‍ട്ടി മുഖപത്രം ദേശര്‍ കഥയുടെ സ്ഥാപക എഡിറ്ററായ ഗൗതം ദാസ് റോസ്‌വാലി ചിറ്റ് ഫണ്ട് തട്ടിപ്പ് കേസില്‍ ആരോപണവിധേയനാണ്. മുന്‍ സാമൂഹ്യനീതി വകുപ്പ് മന്ത്രി ബിജിത നാഥിനെയും ഗൗതം ദാസിനെയും കേസില്‍ സിബിഐ ചോദ്യം ചെയ്‌തെങ്കിലും യുപിഎ സര്‍ക്കാര്‍ അന്വേഷണം അട്ടിമറിച്ചു. 74 ചിറ്റ് ഫണ്ട് കേസുകള്‍ ബിജെപി സര്‍ക്കാര്‍ ഇപ്പോള്‍ സിബിഐക്ക് കൈമാറി.  

മണിക് സര്‍ക്കാരിന്റെ എതിരാളിയും വനവാസി നേതാവുമായ ജിതേന്ദ്ര ചൗധരിയും സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിരുന്നെങ്കിലും മൂന്ന് വോട്ടുകള്‍ക്ക് ദാസ് വിജയിച്ചു.  

ത്രിപുരയില്‍ പാര്‍ട്ടി ഏറ്റവും വെല്ലുവിളി നേരിടുന്ന കാലത്താണ് ദാസ് അമരത്തെത്തുന്നത്. ഒമ്പത് വര്‍ഷവും എട്ട് മാസവും സെക്രട്ടറിയായതിന് ശേഷമാണ് ബിജന്‍ ധര്‍ സ്ഥാനമൊഴിയുന്നത്. മണിക് സര്‍ക്കാരിന്റെ ആജ്ഞാനുവര്‍ത്തിയാണെന്ന വിമര്‍ശനം ബിജന്‍ ധര്‍ നേരിട്ടിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സ്ട്രോംങ് റൂമിന് മുന്നിലേക്ക് ബിജെപി നേതാവ് തപസ് റായ് എത്തുന്നു
India

ബംഗാളില്‍ വോട്ടെണ്ണല്‍ അട്ടിമറിക്കാന്‍ മമത, ബാലറ്റ് ബോക്സുകള്‍ സൂക്ഷിച്ച സ്ട്രോങ്ങ് റൂമിന് മുന്നില്‍ ആരുവന്നാലും തടയാന്‍ തെര. കമ്മീഷന്‍ അന്ത്യശാസനം

India

ബംഗാളില്‍ ഫലപ്രഖ്യാപനം കഴിഞ്ഞാലും ആഴ്ചകളോളം 2400 കമ്പനി സിആര്‍പിഎഫ് സേന ബംഗാളില്‍ തന്നെയുണ്ടാകുമെന്ന് അമിത് ഷാ പറഞ്ഞതെന്തിനാണ്?

Kerala

ഒരു ആത്മീയ വിന്യാസം….’വാല്‍മീകി രാമായണ” സിനിമയ്‌ക്ക് സംഗീതം ചെയ്യാന്‍ ഇളയരാജ എത്തിയതിനെ വിശേഷിപ്പിച്ച് തരുണ്‍ ആദര്‍ശ്

Kerala

മൃഗീയഭൂരിപക്ഷം മുസ്ലീം വോട്ടര്‍മാരുള്ള ഗോധ്രയില്‍ വിജയിച്ചത് ഹിന്ദു സ്ഥാനാര്‍ത്ഥി; കേരളത്തിലെ ജിഹാദികള്‍ ഇനി ഗോധ്രയെക്കുറിച്ച് മിണ്ടരുത്

Kerala

മലയാള സിനിമയിലെ അതിശയകരമായ സൃഷ്ടി ; ‘പേട്രിയറ്റിന്’ ആശംസകൾ നേർന്ന് നടൻ ഉണ്ണി മുകുന്ദൻ

പുതിയ വാര്‍ത്തകള്‍

ബംഗാളില്‍ സ്വാതന്ത്ര്യാനന്തരമുള്ള ഏറ്റവും ഉയര്‍ന്ന പോളിംഗ് ശതമാനം ബിജെപി തൂത്തുവാരുമെന്നതിന്റെ സൂചന; സീറ്റ് മാത്രമല്ല, വോട്ട് ശതമാനവും കൂടും

ചോരകൊണ്ട് കണക്കുകൾ തീർക്കുന്ന തലസ്ഥാനത്തെ ഗുണ്ടാപ്പകയുടെ കഥ പറയുന്ന അങ്കം അട്ടഹാസം മെയ് 8 ന് തിയേറ്ററുകളിലെത്തുന്നു

പ്രമുഖ തമിഴ് സംഗീത സംവിധായകനെതിരെ ഗുരുതരമായ ലൈംഗിക പീഡന ആരോപണവുമായി ഗായിക: സൗണ്ട് പുറത്ത് കേൾക്കാത്ത റൂമിൽ വെച്ച് പീഡനം

ഉറുദുവിന്റെ പ്രാധാന്യം കുറച്ചത് ഇഷ്ടപ്പെട്ടില്ല : പാക് അനുകൂലി ഗീലാനിയുടെ പോസ്റ്റുമായി മെഹബൂബ മുഫ്തിയുടെ മകൾ ഇൽതിജ ; കേസെടുത്ത് പൊലീസ്

ബംഗാളില്‍ മൈതാനപ്രസംഗം നടത്തുന്ന ബൃന്ദ കാരാട്ട് (ഇടത്ത്) എം.എ. ബേബി (വലത്ത്)

ബംഗാളില്‍ സിപിഎം അക്കൗണ്ട് തുറക്കുമെന്ന് എം.എ. ബേബി, അതിന് കാരണം ലക്ഷങ്ങള്‍ തടിച്ചുകൂടിയ ബൃന്ദകാരാട്ടിന്റെ ഈ പ്രസംഗം..ഊറിച്ചിരിച്ച് ജനം

ഒരു മുഴം മുന്നേ! തെലങ്കാനയിൽ കവിതയുടെ രാഷ്‌ട്രീയ പാർട്ടിയായ ‘തെലങ്കാന രക്ഷണ സേന, അഥവാ TRSന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരം

ലവ് ജിഹാദ് എന്ന വാക്കില്‍ വിഎച്ച് പി നേതാവിനെ കുരുക്കാന്‍ ശ്രമം, കുംഭമേളയിലെ പെണ്‍കുട്ടിയുടെ വിവാഹത്തെ ലവ് ജിഹാദെന്ന് വിളിച്ചതിന് പൊലീസ് കേസ്

നിസ്സാരക്കാരനല്ല വാഴക്കായ്: ജിമ്മൻ ആകാനും പ്രമേഹം നിയന്ത്രിക്കാനും ഹൃദയാരോഗ്യത്തിനും അത്യുത്തമം

അല്ല, പഞ്ചാബികളുടെ മുട്ടുകാലിന് എന്തുപറ്റി? മൂന്നുമാസത്തിൽ 4600 ഓപ്പറേഷൻ!!

ദേശവിരുദ്ധ താവളമായി ഈരാറ്റുപേട്ട ; രാജ്യത്തെ നിയമസംവിധാനങ്ങൾ നോക്കുകുത്തിയാവുന്നു ; എൻ ഹരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.