തിരുവനന്തപുരം: കെട്ടുനിറച്ച് ശബരിമലയില്‍ പോയതിനും നാമജപം നടത്തിയതിനും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന് വിധിച്ചത് ജയില്‍ വാസം. ജനാധിപത്യപരമായി ജാഥ നടത്തിയത് ജാമ്യമില്ലാ കുറ്റം. എന്നാല്‍ വനിതാ നേതാവിനെ ലൈംഗികമായി പീഡിപ്പിച്ച എംഎല്‍എ പി.കെ.ശശിക്ക് സുഖവാസം. 14സെക്കന്‍ഡ് തുടര്‍ച്ചയായി ഒരു സ്ത്രീയെ നോക്കിയാല്‍ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുക്കാമെന്ന നിയമം നിലനില്‍ക്കുമ്പോഴാണ് പി.കെ. ശശിയെ പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്ത് സുഖവാസത്തിന് അയച്ചത്. പാര്‍ട്ടിക്ക് അംഗീകരിക്കാന്‍ പറ്റാത്ത തരത്തില്‍ ചില പ്രയോഗങ്ങള്‍ നടത്തിയെന്നാണ് ശശിക്കെതിരെ ആകെ ചുമത്തിയിരിക്കുന്ന കുറ്റം.
തെളിവ് നശിപ്പിച്ചാലും മറച്ച് വച്ചാലും ക്രമിനല്‍ ഗൂഢാലോചനക്കുറ്റമാണ് ഇന്ത്യന്‍ ശിക്ഷാനിയമത്തില്‍ പറയുന്നത്. ഇത്തരത്തില്‍ ശബരിമലയില്‍ ദര്‍ശനത്തിനെത്തിയവരെ തടയാന്‍ ഗൂഢാലോചന നടത്തിയെന്നാണ് സുരേന്ദ്രനെതിരെ ചുമത്തിയിരിക്കുന്ന കുറ്റം. ജാമ്യമില്ലാ വകുപ്പും ചുമത്തി. എന്നാല്‍ വനിതാ നേതാവിനോട് അശ്ലീലച്ചുവയോടെ സംസാരിച്ച് പീഡിപ്പിച്ചു എന്നതിന് വ്യക്തമായ തെളിവ് ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയുടെ യും നിയമമന്ത്രിയുടെയും കൈകളിലുണ്ട്. മറ്റ് ചില മന്ത്രിമാര്‍ക്കും ഇതേക്കുറിച്ച് വ്യക്തമായി അറിയാവുന്നതുമാണ്. തെളിവ് ഇതുവരെയും പോലീസിന് കൈമാറിയിട്ടുമില്ല. പ്രതിയെ സംരക്ഷിക്കുകയും ചെയ്യുന്നു. യാതൊരു നിയമനടപടിക്കും ശുപാര്‍ശയും ഇല്ല. വിചാരണയും നടപടിയുമെല്ലാം എകെജി സെന്റര്‍ എന്ന പരമോന്നത കോടതിയിലെന്നു മാത്രം.
മറ്റൊരു വലിയ സംവിധാനവും കേരളത്തില്‍ ഉണ്ട്. വനിതാകമ്മീഷന്‍. പത്രമാധ്യമങ്ങളില്‍ എവിടെയെങ്കിലും പീഡിപ്പിച്ചെന്ന വാര്‍ത്ത വന്നാല്‍ മതി. ആരും പരാതി നല്‍കേണ്ട.
എന്നാല്‍ സിപിഎമ്മുകാരായിരിക്കരുത്. മറ്റ് ആര് പീഡിപ്പിച്ചാലും അര്‍ധരാത്രിയില്‍ ആ വീട് സന്ദര്‍ശിച്ച് കേസെടുത്ത് വാര്‍ത്താ സമ്മേളനം നടത്തും.
















