നിലയ്‌ക്കല്‍: ശബരിമലയിലും പരിസരത്തും എര്‍പ്പെടുത്തിയിട്ടുള്ള നിരോധനാജ്ഞ ലംഘിച്ചെന്ന കുറ്റത്തില്‍ ബിജെപി സംസ്ഥാന സെക്രട്ടറി വി. കെ. സജീവനെ അറസ്റ്റ് ചെയ്തു. സജീവ് ഉള്‍പ്പടെ എട്ട് ബിജെപി പ്രവര്‍ത്തകരെ നിലയ്‌ക്കലില്‍ നിന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവരെ പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.
ശബരിമല ദര്‍ശനത്തിനായി എത്തിയ സംഘത്തോട് ശബരിമലയില്‍ പോകുന്നത് തടയുന്നില്ലെന്നും, എന്നാല്‍ പോലീസിന്റെ നോട്ടീസില്‍ പറയുന്ന കാര്യങ്ങള്‍ അനുസരിക്കണമെന്നും അറിയിച്ചു. ഇതിനു തയ്യാറാകാത്തതിനെ തുടര്‍ന്നാണ് അറസ്റ്റ് ചെയ്തതെന്നാണ് പോലീസിന്റെ വിശദീകരണം.
അസിസ്റ്റന്റ് കമ്മീഷണര്‍ വി. എന്‍. സജി, നിലയ്‌ക്കല്‍ എസ്ഐ വിനോദ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ബിജെപി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തത്.
ഇവരെ ആദ്യം ഉളവുങ്കലിലേക്കും, പെരുനാട് പോലീസ് സ്റ്റേഷനിലേക്കും കൊണ്ടുപോയിരുന്നു. പിന്നീടാണ് വിട്ടയച്ചത്. എന്നാല്‍ തങ്ങളെ അറസ്റ്റ് ഭക്തരോടുള്ള വെല്ലുവിളിയാണെന്ന് സജീവന്‍ പറഞ്ഞു.
















