ബാലി : ഇന്തോനേഷ്യയിലെ ബാലിയില്‍ ചരക്കുകപ്പല്‍ മുങ്ങി. ഏഴുപേരെ കാണാതായി. 14 ജീവനക്കാരുമായി സുരഭിയില്‍ നിന്ന് വൈംഗാപുവിലേക്ക് പോവുകയായിരുന്ന കെഎം മള്‍ട്ടി പ്രൈ വണ്‍ കാര്‍ഗോ കപ്പലാണ് മുങ്ങിയത്.
സംഭവ സമയത്ത് ഇതുവഴി കടന്നുപോയ കഹായ അദാബി എന്ന കപ്പല്‍ ചരക്കുകപ്പലിലെ ഏഴു ജീവനക്കാരെ രക്ഷപ്പെടുത്തിയിട്ടുണ്ട്.
കാണാതായവര്‍ക്കുവേണ്ടി കോസ്റ്റുഗാര്‍ഡിന്റെ നേതൃത്വത്തില്‍ പ്രദേശത്ത് തെരച്ചില്‍ നടത്തി വരികയാണ്.
















