ന്യൂദൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കാൻ ലഷക്ർ -ഇ-ത്വയ്ബ ഭീകരർ പദ്ധതിയിടുന്നതായി ഇന്റലിജൻസ് റിപ്പോർട്ട്. മുംബൈ സ്ഫോടനത്തിന്റെ സൂത്രധാരൻ ഹാഫീസ് സയ്ദിന്റെ നിർദേശമനുസരിച്ചാണിത്. ഇന്ത്യയെ തകർക്കാൻ നരേന്ദ്രമോദിയെ ഇല്ലാതാക്കുകയാണ് ഏറ്റവും എളുപ്പമാർഗ്ഗമെന്ന് പാകിസ്ഥാനിൽ പല സ്ഥലത്ത് നടന്ന പരിപാടിയിലും ഹാഫീസ് സയ്ദ് പറഞ്ഞിരുന്നു.
ലഷ്കറിന്റെ ചാവേർ സംഘമാണ് മോദിയെ വധിക്കാൻ പദ്ധതി തയ്യാറാക്കുന്നത്. ഇവർ മോദിയുടെ പരിപാടികൾ ലഷ്കർ-ഇ-ത്വയ്ബ സൂക്ഷ്മമായി നിരീക്ഷിക്കുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. സുരക്ഷിത മേഖലകളിൽ പോലും ഇവർ കടന്നേക്കാമെന്നും, സംഘം 7 ലോക് കല്യാൺ മാർഗിൽ നിന്ന് സൗത്ത് ബ്ലോക്ക് ഓഫീസിലേക്കുള്ള പ്രധാനമന്ത്രിയുടെ പാത നിരീക്ഷിക്കുന്നുതായും റിപ്പോർട്ടിൽ പറയുന്നു.
മാവോയിസ്റ്റ് ബന്ധമുള്ള സുധീർ ധവാലെ, സുരേന്ദ്ര ഗാഡ്ലിംഗ്, മഹേഷ് റാവത്ത് , ഷോമ സെൻ ,റോണ വിൽസൺ എന്നിവരെ അറസ്റ്റ് ചെയ്തതിനു ശേഷമാണ് ഈ നിർണ്ണായക വിവരങ്ങൾ ലഭിച്ചത്.
















