തലശ്ശേരി: ചരക്ക് ഇറക്കാനായി റോഡരികില്‍ നിര്‍ത്തിയിട്ട മിനിലോറിക്ക് മുകളില്‍ തണല്‍മരം വീണതിനെ തുടര്‍ന്ന് തലശ്ശേരി ഒവി റോഡില്‍ ഒന്നര മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. ഇന്നലെ രാവിലെ ആറോടെയാണ് സദാനന്ദ പൈ പെടോള് ബങ്കിനും വേര്ഹൗസിനും സമീപത്തുള്ള കൂറ്റന്‍ തണല്‍മരം സമീപത്ത് നിര്‍ത്തിയിട്ട കെഎല്‍ 50. ഡി 9766 നമ്പര്‍ ടാറ്റാ ബെന്‍സ് ലോറിക്ക് മുകളില്‍ ചാഞ്ഞു വീണത്. മരത്തിന്റെ കൂറ്റന്‍ ശിഖരങ്ങള്‍ തൊട്ടടുത്ത റോഡിലും വീണതോടെ ഇത് വഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു. അഗ്നിശമന സേനയെത്തി മൂന്ന് മണിക്കൂറോളം പണിപ്പെട്ടാണ് ലോറിക്ക് മുകളിലായും റോഡിലും വീണ മരത്തടികള്‍ മുറിച്ചുമാറ്റിയത്.
ആള് കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷന് കണ്ണൂര്‍ ജില്ലാ കമ്മറ്റിയുടെ പുതിയ ഓഫീസിന്റെ ഉദ്ഘാടനം ജില്ലാ പ്രസിഡണ്ട് കൃഷ്ണദാസ് മാധവിയുടെ അദ്ധ്യക്ഷതയില്‍ ജില്ലയിലെ മുതിര്‍ന്ന നേതാവും ജില്ല എക്സിക്യൂട്ടീവ് കമ്മറ്റിയംഗവുമായ വി.കൃഷ്ണന് നിര്‍വ്വഹിച്ചു. എം.എം.വിനോദ് കുമാര്‍ സുരേഷ് പട്ടുവം, പി.ടി.കെ.രജീഷ്, പ്രജിത്ത് കണ്ണൂര്‍, ടി.സി പ്രവീണ്‍, പി.പി.ജയകുമാര്‍, ഗോപാലന് അപ്സര എന്നിവര്‍ സംസാരിച്ചു. ജില്ല സെക്രട്ടറി ഉണ്ണികൂവോട് സ്വാഗതവും ജില്ല ട്രഷറര്‍ ഷിബുരാജ് നന്ദിയും പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: