ന്യൂദല്‍ഹി : അടുത്തിടെ നടക്കാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇലട്രോണിക് വോട്ടിങ് മെഷീന് (ഇവിഎം) പകരമായി ബാലറ്റ് പേപ്പര്‍ ഉപയോഗിക്കണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി. ന്യായ് ഭൂമി എന്ന പേരിലുള്ള എന്‍ജിഒ സമര്‍പ്പിച്ച ഹര്‍ജി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചാണ് തള്ളിയത്.
എല്ലാ സംസ്ഥാനങ്ങളിലും നിലവില്‍ ഇവിഎം മെഷീന് ഉപയോഗിച്ചാണ് തെരഞ്ഞെടുപ്പ് നടത്തുന്നത്. ഇതിനെ ചോദ്യം ചെയ്ത് നിരവധി പ്രതിപക്ഷ പാര്‍ട്ടികളും രംഗത്ത് വന്നിട്ടുണ്ട്. എന്നാല്‍ എല്ലാ മെഷീനുകളും ഉപയോഗിക്കാനും ദുരുപയോഗം ചെയ്യാനും സാധിക്കുമെന്ന് ചീഫ്ജസ്റ്റിസ് അറിയിക്കുകയായിരുന്നു. നിലവിലെ ഇവിഎം മെഷീനിന്റെ പ്രവര്‍ത്തനങ്ങള്‍ തൃപ്തികരമാണെന്നും അറിയിച്ചുകൊണ്ടാണ് ഹര്‍ജി തള്ളിയത്.
അതിനിടെ ടിഎംസി നേതാവ് മഹുയ മയ്ത്രാ ആധാര്‍ വിവരങ്ങള്‍ ചോരുന്നതായി ആശങ്ക അറിയിച്ചു. ഇതുസംബന്ധിച്ച് രണ്ടാഴ്ചയ്ക്കുള്ളില്‍ തെളിവുകള്‍ നല്‍കാനു കോടതി ആവശ്യപ്പെട്ടു. അതേസമയം ആധാര്‍ വിവരങ്ങള്‍ ചോരുനെന്ന വിവരം തെറ്റാണെന്ന് യുഐഡിഎഐ കോടതിയെ ധരിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: