ന്യൂദല്‍ഹി : വര്‍ഗ്ഗീയ ധ്രുവീകരണത്തിന് ശ്രമിച്ചെന്ന കേസില്‍ ഹൈക്കോടതി അയോഗ്യനാക്കിയ കെ.എം. ഷാജിക്ക് നിയമസഭ സമ്മേളനത്തില്‍ പങ്കെടുക്കാമെന്ന് സുപ്രീംകോടതി. അഴിക്കോട് എംഎല്‍എയും മുസ്ലിം ലീഗ് നേതാവുമായ കെ.എം. ഷാജിക്കെതിരെ എതിര് സ്ഥാനാര്‍ത്ഥി എം.വി. നികേഷ് കുമാര്‍ നല്കിയ ചട്ടലംഘന കേസില്‍ ഹൈക്കോടതി ആറുവര്‍ഷത്തേയ്ക്ക് അയോഗ്യനാക്കി.
ഷാജി വീണ്ടും ഹൈക്കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് നല്കിയ സ്റ്റേ വെള്ളിയാഴ്ച അവസാനിക്കാനിരിക്കേയാണ് സുപ്രീംകോടതിയുടെ ഈ ഉത്തരവ്. എന്നാല്‍ ആനുകൂല്യങ്ങള്‍ ഒന്നും കൈപ്പറ്റരുതെന്നും സുപ്രീംകോടതി ഉത്തരവിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: