കൊച്ചി: ഇന്നലെ പുലര്‍ച്ചെ അന്തരിച്ച വയനാട് എം.പിയും കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ എം.ഐ. ഷാനവാസിന്റെ മൃതദേഹം സംസ്ഥാന ബഹുമതികളോടെ സംസ്കരിച്ചു.
കലൂര്‍ തോട്ടത്തുംപടി പള്ളിയില്‍ രാവിലെ 10:45ഓടെയാണ് സംസ്കാരം നടന്നത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്, വര്‍ക്കിംഗ് പ്രസിഡന്റ് കെ.സുധാകരന് എന്നീ പ്രമുഖരും നിരവധി പാര്‍ട്ടിപ്രവര്‍ത്തകരും ചടങ്ങില്‍ പങ്കെടുത്തു.
ചെന്നൈ ഡോ. റെയ്ല ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കല്‍ സെന്ററില്‍ ഇന്നലെ പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു അന്ത്യം. കരള്‍രോഗത്തിന് ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു. ഈ മാസം രണ്ടിന് കരള്‍ മാറ്റിവച്ചെങ്കിലും അണുബാധ മൂലം ആരോഗ്യസ്ഥിതി വഷളായി. മകള്‍ ആമിനയാണ് കരള്‍ നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: