പനാജി : ബാഗില്‍ വെടിയുണ്ടയുമായി ഗോവ വാസ്കോ എയര്‍പോര്‍ട്ടിലെത്തിയ യാത്രക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. മുംബൈയിലേക്ക് പുറപ്പെടാനെത്തിയ ഫ്രഡ്ഡി ബാര്‍ബോസ(59) എന്നയാളുടെ ബാഗില്‍ നിന്നാണ് വെടിയുണ്ട കണ്ടെടുത്തത്.
സെക്യൂരിറ്റി ചെക്കിങ്ങിനിടെ സംശയം തോന്നി ബാഗ് പരിശോധിച്ചപ്പോഴാണ് വെടിയുണ്ട ലഭിച്ചത്. ഇയാളെ വിശദമായി ചോദ്യം ചെയ്തു വരികയാണ്. എയര്‍ ഇന്ത്യ വിമാനത്തില്‍ മുംബൈയിലേക്ക് പോകാനാണ് ഫ്രഡ്ഡി എത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: