ന്യൂദല്‍ഹി: കോടികളുടെ അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് കോപ്ടര്‍ അഴിമതിക്കേസില്‍ ഇടനിലക്കാരനായ ബ്രിട്ടീഷുകാരന് ക്രിസ്ത്യന്‍ മിഷേലിനെ ഇന്ത്യയ്ക്ക് കൈമാറും. ദുബായ് കോടതിയുടെ ഉത്തരവ് നരേന്ദ്ര മോദി സര്‍ക്കാരിന്റെ വലിയ വിജയം. ഇതോടെ കേസ് വീണ്ടും സജീവമാകും.
3,600 കോടിയുടെ കോപ്ടര്‍ ഇടപാടില്‍ സോണിയയുടെ അനുചരന് അഹമ്മദ് പട്ടേല്‍ അടക്കമുള്ളവര്‍ക്കെതിരെ ആരോപണം ഉയര്‍ന്നിരുന്നു. പട്ടേല്‍ വന്‍തുക കോഴ വാങ്ങിയെന്ന് മിഷേലിന്റെ ഡയറിയില്‍ ഉണ്ടായിരുന്നു.
കേസില്‍ ഇന്ത്യയുടെ ആവശ്യപ്രകാരം മിഷേലിനെ (54) ദുബായ് സര്‍ക്കാര്‍ അറസ്റ്റ് ചെയ്ത് ജയിലിലടച്ചിരുന്നു. ഇയാള്‍ ഇപ്പോഴും ജയിലിലാണ്. കോടതി വിധിയോടെ ഇയാളെ ഇന്ത്യയ്ക്ക് കൈമാറാനുള്ള മിക്ക തടസങ്ങളും നീങ്ങി.
വിവിഐപികള്‍ക്ക് സഞ്ചരിക്കാനുള്ള കോപ്ടര്‍ വാങ്ങാന്‍ അഗസ്റ്റക്ക് കരാര്‍ ല്‍കിയതില്‍ ക്രമക്കേട് കണ്ടെത്തി റദ്ദാക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട കേസില്‍ മുന്‍ വ്യോമസേനാ മേധാവി എസ്.പി. ത്യാഗിയും ബന്ധുക്കളും വിചാരണ നേരിടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: