ഡെഹ്റാഡൂണ്‍: ഉത്തരാഖണ്ഡ് തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വന്‍ വിജയം. ഏഴ് കോര്‍പ്പറേഷനുകളില്‍ അഞ്ചെണ്ണം പിടിച്ചെടുത്ത ബിജെപി, 84 മുനിസിപ്പാലിറ്റികളില്‍ 34 എണ്ണവും നേടി.
കോണ്‍ഗ്രസ് 25 എണ്ണം നേടിയപ്പോള്‍, സ്വതന്ത്രര്‍ക്ക് 23. ഡെഹ്റാഡൂണ്‍, ഋഷികേശ്, കാശിപ്പൂര്‍, രുദ്രപ്പൂര്‍, ഹല്‍ദ്വാനി കോര്‍പ്പറേഷനുകള്‍ ബിജെപി പിടിച്ചു. ഹരിദ്വാര്‍, കോത്വാര്‍ കോര്‍പ്പറേഷനുകള്‍ കോണ്‍ഗ്രസും.
ബിജെപിയില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം ഉറപ്പിക്കുന്നതാണ് തദ്ദേശ തെരഞ്ഞെടുപ്പെന്ന് മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ്ങ് റാവത്ത് പറഞ്ഞു. ഏഴ് കോര്‍പ്പറേഷനുകള്‍ അടക്കം 84 തദ്ദേശസ്ഥാപനങ്ങളിലേക്ക് 18നാണ് തെരഞ്ഞെടുപ്പ് നടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: