Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

പടിക്കെട്ടില്‍ കലമുടച്ച് ഇന്ത്യ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 21, 2018, 07:28 pm IST
in Sports

ബ്രിസ്‌ബെയ്ന്‍: പടിക്കെട്ടില്‍ കലമുടച്ച് ഇന്ത്യ. ഓസ്‌ട്രേലിയക്കെതിരായ ഇന്ത്യയുടെ ആദ്യ ട്വന്റി-20 മത്സരത്തെ ഇങ്ങനെ വിശേഷിപ്പിക്കാം.   ഓസീസ് ഉയര്‍ത്തിയ 174 റണ്‍സ് വിജയലക്ഷ്യത്തോട് പൊരുതിയെങ്കിലും നാല് റണ്‍സ് അകലെ വച്ച് ഇന്ത്യന്‍ പോരാട്ടം അവസാനിച്ചു, ഫലം പരാജയം. അവസാന ഓവറില്‍ 11 റണ്‍സ് ആവശ്യമായിരുന്ന ഇന്ത്യക്ക് ഏഴു റണ്‍സ് മാത്രമാണ് സ്‌കോര്‍ ചെയ്യാന്‍ സാധിച്ചത്. 

സ്റ്റോയിനസ് എറിഞ്ഞ അവസാന ഓവറില്‍ കൃണാല്‍ പാണ്ഡ്യയും (2) ഇന്ത്യന്‍ പ്രതീക്ഷയായിരുന്ന ദിനേഷ് കാര്‍ത്തിക്കും (30) അടുത്തടുത്ത പന്തുകളില്‍ പുറത്തായതാണ് ഇന്ത്യക്ക് തിരിച്ചടിയായത്. 11.4 ഓവറില്‍ 105 ന് നാല് എന്ന നിലയില്‍ പതറിയ ഇന്ത്യയെ കാര്‍ത്തിക്കും ഋഷഭ് പന്തും (20) ചേര്‍ന്ന് വിജയത്തിന്റെ പടിക്കെട്ടിലെത്തിച്ചിരുന്നു. 

ഓസീസ് പേസര്‍മാരെ നിര്‍ഭയം നേരിട്ട ഇരുവരും തോല്‍വിയുടെ വിളുമ്ബില്‍നിന്നും ഇന്ത്യയെ ആവേശക്കൊടുമുടികയറ്റി. ഈ സഖ്യം 24 പന്തില്‍ 51 റണ്‍സാണ് അടിച്ചെടുത്തത്. പന്ത് 15 ബോളില്‍നിന്നാണ് 20 റണ്‍സെടുത്തത്. കാര്‍ത്തിക്ക് 13 പന്തില്‍ നാല് ഫോറും ഒരു സിക്‌സറുമായി ആവേശം അവസാന ഓവര്‍ വരെ എത്തിച്ചു. 

എന്നാല്‍ സ്റ്റോയിനസിന്റെ അവസാന ഓവര്‍ കണക്കുകൂട്ടലുകള്‍ തെറ്റിച്ചു. ഏഴു റണ്‍സ് മാത്രം വിട്ടുനല്‍കി രണ്ട് വിക്കറ്റുകള്‍ പിഴുത സ്റ്റോയിനസ് കളി ഓസിസ് കളത്തിലെത്തിച്ചു. മഴമൂലം 17 ഓവറാക്കി വെട്ടിച്ചുരുക്കിയ മത്സരത്തില്‍ അര്‍ധ സെഞ്ചുറി നേടിയ ശിഖര്‍ ധവാനാണ് (76) പൊരുതാന്‍ അടിത്തറ ഒരുക്കിയത്. 42 പന്തില്‍ 10 ഫോറും രണ്ട് സിക്‌സറുകളും അടങ്ങുന്നതായിരുന്നു ധവാന്റെ ഇന്നിംഗ്‌സ്. ധവാനെ മൂന്നു തവണ ഓസീസ് കൈവിട്ടെങ്കിലും കളി കൈവിട്ടില്ല. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയും (4) രോഹിത് ശര്‍മയും (7) വേഗം മടങ്ങിയതും ഇന്ത്യക്ക് തിരിച്ചടിയായി.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഓസീസ് 17 ഓവറില്‍ നാല് വിക്കറ്റിന് 158 റണ്‍സ് നേടി. ഡെക്ക്വര്‍ത്ത്-ലൂയിസ് നിയമപ്രകാരം ഇന്ത്യയുടെ വിജയലക്ഷ്യം 174 റണ്‍സായി പുനര്‍ നിശ്ചയിക്കുകയായിരുന്നു.

24 പന്തില്‍ നാല് സിക്‌സറുകള്‍ ഉള്‍പ്പടെ 46 റണ്‍സ് അടിച്ചുകൂട്ടിയ ഗ്ലെന്‍ മാക്‌സ്വെല്‍ ആണ് ഓസീസ് വെടിക്കെട്ടിന് മുന്നില്‍ നിന്നത്. ക്രിസ് ലിന്‍ (37), മാര്‍ക്കസ് സ്റ്റോയിനസ് (പുറത്താകാതെ 33), ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച് (27) എന്നിവരും തിളങ്ങി. മാക്‌സ്വെല്‍-സ്റ്റോയിനസ് സഖ്യം മികച്ച രീതിയില്‍ ബാറ്റ് ചെയ്യുന്നതിനിടെയാണ് മഴയെത്തിയത്.

16.1 ഓവര്‍ എത്തിയപ്പോഴേയ്‌ക്കും മഴയെത്തി. പിന്നെ മഴ മാറിയതോടെ മത്സരം 17 ഓവറാക്കി വെട്ടിച്ചുരുക്കുകയും ചെയ്തു. സ്റ്റോയിനസ്-മാക്‌സ്വെല്‍ സഖ്യം 78 റണ്‍സ് അതിവേഗം നേടിയതാണ് ഓസീസിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്.

നാല് ഓവറില്‍ 55 റണ്‍സ് വഴങ്ങിയ ക്രുനാല്‍ പാണ്ഡ്യയാണ് ഇന്ത്യന്‍ നിയില്‍ ഏറ്റവും അധികം തല്ലു വാങ്ങിയത്. പാണ്ഡ്യയ്‌ക്കെതിരേ ആറ് സിക്‌സറുകളാണ് ഓസീസ് ബാറ്റ്‌സ്മാന്‍മാര്‍ നേടിയത്. ഖലീല്‍ അഹമ്മദ് മൂന്ന് ഓവറില്‍ 42 റണ്‍സ് വഴങ്ങി. കുല്‍ദീവ് യാദവ് രണ്ടു വിക്കറ്റ് നേടി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

തപസ്വി ഓമലന്റെ സമാധി ദിനം ഇന്ന്; അടിമത്തത്തില്‍ നിന്ന് ആത്മീയ സാധനയിലേക്ക്

India

ദൽഹിയിൽ വിസ നിയമങ്ങൾ ലംഘിച്ച ആറ് ബംഗ്ലാദേശികൾ അറസ്റ്റിൽ : തടങ്കൽ കേന്ദ്രത്തിലേക്ക് അയച്ച് പോലീസ് ; ഉടൻ നാടുകടത്തും

Cricket

കാമുകിക്കൊപ്പം തിരുപ്പതി ക്ഷേത്രദര്‍ശനം നടത്തി ഹാര്‍ദിക് പാണ്ഡ്യ

World

പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വയിൽ സമാധാന റാലിക്കിടെയുണ്ടായ ചാവേർ ബോംബാക്രമണം : അഞ്ച് പോലീസുകാർ ഉൾപ്പെടെ 14 പേർ കൊല്ലപ്പെട്ടു

Sports

ഗ്ലാസ്‌ഗോയില്‍ കോമണ്‍വെല്‍ത്ത് ഗെയിംസിന് സമാപനം; ഭാരതം നാലാം സ്ഥാനത്തേക്ക് കുതിച്ചു; ഓസ്‌ട്രേലിയ ബഹുദൂരം മുന്നില്‍

പുതിയ വാര്‍ത്തകള്‍

ദുരിത പെയ്‌ത്ത് തുടരുന്നു , എല്ലാ ജില്ലകളിലും മുന്നറിയിപ്പ് ; വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

അപ്രതീക്ഷിത സാമ്പത്തിക സ്രോതസ്സുകൾ തുറക്കപ്പെടും, തന്ത്രപരമായ തീരുമാനങ്ങളും വിജയസാധ്യതകളും: സമ്പൂർണ്ണ രാശിഫലം (03 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

പൊഴിയൂർ ഉൾപ്പെടെയുള്ള തിരുവനന്തപുരത്തെ ദുരിത കേന്ദ്രങ്ങളിൽ സർക്കാരിന്റെ ഇടപെടൽ ഉണ്ടാകണം;അഡ്വ.എസ്.സുരേഷ്

ഗുജറാത്തികളില്‍ നിന്നും മലയാളി ഏറെ പഠിക്കാനുണ്ട്….മലയാളിയുടെ പൊങ്ങച്ചമെവിടെ? ഗുജറാത്തിയുടെ കരുതല്‍ എവിടെ?

ബിജു മേനോൻ ചിത്രം ‘അവറാച്ചൻ ആൻഡ് സണ്‍സ്’ -പാതി കോമഡിയും പാതി സീരിയസുമായി ബിജുമേനോന്‍ വീണ്ടും..ലക്ഷ്യം കുടുംബപ്രേക്ഷകര്‍

എഥനോള്‍ കാരണം പെട്രോളിന്റെ വില ലിറ്ററിന് 30 രൂപയോളം കുറയ്‌ക്കാന്‍ കഴിഞ്ഞു, അല്ലെങ്കില്‍ പെട്രോള്‍ വില ലിറ്ററിന് 125 ആയേനെ എന്ന് കേന്ദ്രസര്‍ക്കാര്‍

പ്രധാനമന്ത്രി മോദിയെ കളിയാക്കിയ റിപ്പോര്‍ട്ടര്‍ ടിവിയുടെ അരുണ്‍ കുമാറിനെതിരെ പെണ്‍കുട്ടി

മറ്റ് മതങ്ങൾക്കെതിരെ വെറുപ്പ് പഠിപ്പിക്കുന്ന മദ്രസകൾ എന്തിനാണ് ; സ്ത്രീകളെ ലൈംഗിക അടിമകളായി നിർത്തുന്ന മതം ഉപേക്ഷിക്കണം ; തസ്ലീമ നസ്രീൻ

ഒടുവിൽ വിജയം : ബംഗ്ലാദേശിലെ മതമൗലികവാദി സർക്കാർ തുറങ്കിലടച്ച സന്യാസി ചിന്മയ് കൃഷ്ണ പ്രഭുദാസിന് ജാമ്യം

മോദിജി ക്ഷമിച്ചിട്ടും പൊലീസ് എന്നെ അന്വേഷിക്കുന്നത് എന്തിനാണ് : നാട്ടുകാർ എന്നെ ട്രോളുന്നത് സഹിക്കാൻ പറ്റുന്നില്ല : ഞാൻ പാഠം പഠിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.