തിരുവനന്തപുരം : ശബരിമല ദര്‍ശനത്തിനെത്തിയ കേന്ദ്ര മന്ത്രി പൊന്‍ രാധാകൃഷ്ണനോട് അപമര്യാദയായി പെരുമാറിയ എസ്പി യതീഷ് ചന്ദ്രയ്ക്കെതിരെ നടപടിയെടുക്കണമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്. മന്ത്രിയെ നിങ്ങള്‍ എന്ന് വിളിച്ച് വളരെ മോശമായാണ് എസ്പി പെരുമാറിയത്. ഇതിനെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പരാതി നല്‍കുമെന്നും എ.എന്‍. രാധാകൃഷ്ണന് അറിയിച്ചു.
പ്രതിപക്ഷ നേതാവ്രമേശ് ചെന്നിത്തലയെ കണ്ടപ്പോള്‍ എസ്പി ഒച്ഛാനിച്ച് നില്‍ക്കുകയായിരുന്നു. എന്നാല്‍ കേന്ദ്രമന്ത്രിക്കൊപ്പം ദര്‍ശനത്തിന് എത്തിയ രാധാകൃഷ്ണനെ യതീഷ് ചന്ദ്ര നിലയ്ക്കലല്‍ വെച്ച് തടഞ്ഞു. ഇന്ത്യ ഭരിക്കുന്ന പാര്‍ട്ടിയായിട്ടും തങ്ങളോട് എന്തിനാണ് പോലീസിന്റെ ഈ കാട്ടുനീതി.
കേന്ദ്ര മന്ത്രി കറുത്തനായതുകൊണ്ടാണോ എസ്പി ഇങ്ങനെ പെരുമാറിയത്. യതീഷ് ചന്ദ്രയ്ക്ക് പിണറായി വിജയന്റെ പ്രേതം കൂടിയതാണോയെന്നും രാധകൃഷ്ണന് ചോദിച്ചു.
നിലയ്ക്കലില്‍ നിന്ന് പമ്പയിലേക്ക് സ്വകാര്യവാഹനങ്ങള്‍ കടത്തിവിടുന്നത് സംബന്ധിച്ച് കേന്ദ്രമന്ത്രി യതീഷ് ചന്ദ്രയുമായി സംസാരിച്ചിരുന്നു. എന്നാല്‍ ഔദ്യോഗിക വാഹനങ്ങള്‍ മാത്രം കടത്തിവിടാമെന്നായിരുന്നു പോലീസിന്റെ നിലപാട്. കൂടാതെ മറ്റ് വാഹനങ്ങള്‍ കടത്തിവിട്ടാലുണ്ടാകുന്ന പ്രശ്നങ്ങള്‍ക്ക് മന്ത്രി ഉത്തരവാദിയാകുമോ എന്നും എസ്പി കേന്ദ്രമന്ത്രിയെ ചോദ്യം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: