ന്യൂദല്‍ഹി : ലോക വനിത ബോക്സിങ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ മേരി കോം, സോണിയ ചാഹല്‍, ലൗലിന, സിമ്രാന്‍ജിത്ത് എന്നിവര്‍ സെമി ഫൈനലില്‍. ഇതോടെ നാലു പേര്‍ക്കും മെഡല്‍ ഉറപ്പായി.
അഞ്ചുതണ ലോകചാമ്പ്യായ മേരികോം 48 കിലോ ഗ്രാം വിഭാഗത്തില്‍ ചൈനയുടെ വു യുവിനെ 5-0ന് തോല്‍പ്പിച്ചാണ് സെമിയില്‍ കടന്നത്. ഇതോടെ ലോകചാമ്പ്യന്‍ഷിപ്പില്‍ ഏറ്റവും കൂടുതല്‍ മെഡല്‍ നേടുന്ന താരമാകും മേരി കോം. ഉത്തരകൊറിയയുടെ കിം ഹയാങ്ങാണ് സെമിയില്‍ മേരി കോമിന്റെ എതിരാളി.
ആസ്ട്രേലിയയുടെ കായെ സ്കോട്ടിനെ കീഴടക്കിയാണ് ലൗലിന ബോര്ഗോഹെയ്ന് സെമിയില്‍ എത്തിയത്. അയര്‍ലാന്‍ഡിന്റെ ആമി സാറ ബ്രോഡ്ഹസ്റ്റിനായിരുന്നു ക്വാര്‍ട്ടറില്‍ സിമ്രാന്ജിത്തിന്റെ എതിരാളി. 57 കിലോഗ്രാം വിഭാഗത്തില്‍ മത്സരിച്ച ചാഹല്‍ കൊളംബിയയുടെ യെനി കസ്റ്റെന്ഡയെ മറികടന്നാണ് മെഡല്‍ ഉറപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: