പൂനെ : മുസാഫര്‍പൂര്‍ അഭയകേന്ദ്രത്തിലെ പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെട്ട കേസിലെ മുഖ്യപ്രതി ബ്രജേഷ് ഠാക്കൂറിന്റെ രണ്ട് അടുത്ത അനുയായികള്‍ അറസ്റ്റില്‍. മധു എന്നറിയപ്പെടുന്ന ഷായിസ്ത പര്‍വീണ്‍, ഡോ. അശ്വിനി കുമാര്‍ എന്നിവരെയാണ് സിബിഐ അറസ്റ്റ് ചെയ്തത്.
അഭയകേന്ദ്രത്തിലെ പെണ്‍കുട്ടികളെ ചതുര്ഭൂജ്സ്ഥാന് സ്വദേശിനിയായ പര്‍വീണിന്റെ വസതിയില്‍ എത്തിച്ചിരുന്നതായി സിബിഐ ആരോപിക്കുന്നുണ്ട്. എന്നാല്‍ ഠാക്കുറിനു കീഴില്‍ ജോലി ചെയ്യുക മാത്രമാണ് താന്‍ ചെയ്തിരുന്നത്. അഭയകേന്ദ്രത്തില്‍ എന്താണ് സംഭവിക്കുന്നതെന്ന് തനിക്ക് അറിയില്ലെന്നും മധു പറഞ്ഞു.
അന്വേഷണ ഉദ്യോഗസ്ഥരോട് സഹകരിക്കാന്‍ തയ്യാറാണെന്നും തനിക്ക് മറച്ചുവെയ്ക്കാന്‍ ഒന്നും ഇല്ലെന്നും അവര്‍ അറിയിച്ചു. അതേസമയം ഠാക്കുറിന് നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഉണ്ടായിരുന്നോ എന്ന് തനിക്ക് അറിയില്ലെന്നും അദ്ദേഹത്തിനു വേണ്ടി വാര്‍ത്ത നല്‍കുന്നതിനും ഠാക്കൂറിന്റെ വ്യവസായം വളര്‍ത്തിയെടുക്കുന്നതിനും വേണ്ടി മാത്രമാണ് പ്രവര്‍ത്തിച്ചിരുന്നതെന്നും അവര്‍ അറിയിച്ചു. മധു കുറച്ചു വര്‍ഷങ്ങളായി ഠാക്കുറിനൊപ്പമാണ് ജോലിചെയ്യുന്നത്.
ഡോ. അശ്വിനി കുമാറാണ് പെണ്‍കുട്ടികളെ മയക്കി കിടത്തുന്നതിനുള്ള മരുന്ന് കുത്തി വെച്ചിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: