ന്യൂദല്‍ഹി: ഇന്ത്യയുടെ സോണിയ ചഹല്‍ ലോക വനിത ബോക്സിങ് ചാമ്പ്യഷിപ്പില്‍ 57 കിലോഗ്രാം വിഭാഗത്തിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. അതേസമയം സ്വീറ്റി ബൂറ പുറത്തായി.
വിവാദ മത്സരത്തില്‍ മുന്‍ ലോക ചാമ്പ്യന്‍ സ്റ്റാനിമിറ പെട്രോവയെ തോല്‍പ്പിച്ചാണ് ഇരുപത്തിയൊന്നുകാരിയായ സോണിയ ക്വാര്‍ട്ടറിലെത്തിയത്്. രണ്ടാം റൗണ്ടില്‍ പിന്നിട്ടുനിന്ന സോണിയ അവസാന റൗണ്ടില്‍ മികവ് കാട്ടിയാണ് 3-2 ന്റെ വിജയം നേടിയത്. അഞ്ച് ജഡ്ജസും സോണിയക്ക് അനുകൂലമായി വിധിയെഴുതി. തീരുമാനത്തില്‍ അതൃപ്തി പ്രകടിപ്പിച്ച പെട്രോവ ജഡ്ജ്സ് അഴിമതി നടത്തിയെന്ന് ആരോപിച്ചു. തീരുമാനം ശരിയല്ലെന്ന് പെട്രോവ പറഞ്ഞു. 2014 ലെ ലോകകപ്പില്‍ 54 കിലോഗ്രാം വിഭാഗത്തില്‍ സ്വര്‍ണമെഡല്‍ നേടിയ താരമാണ് പെട്രോവ.
ഇന്ന് നടക്കുന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ സോണിയ കൊളമ്പിയയുടെ അരിയാസ് കാസ്റ്റനഡ യനി മാഴ്സലയെ നേരിടും.
മുന്‍ ലോകകപ്പ് വെളളി മെഡല്‍ ജേതാവായ സ്വീറ്റി 75 കിലോഗ്രാം വിഭാഗത്തില്‍ പോളണ്ടിന്റെ എല്സ്ബീറ്റയോട് തോറ്റു. 2014 ലോകകപ്പില്‍ 81 കിലോഗ്രാം വിഭാഗത്തിലാണ് സ്വീറ്റി വെളളി മെഡല്‍ നേടിയത്. ഇത്തവണ ലോക ബോക്സിങ്ങില്‍ നിന്ന് പുറത്താകുന്ന രണ്ടാമത്തെ ഇന്ത്യ താരാമണ് സ്വീറ്റി. കഴിഞ്ഞ ദിവസം എല്‍. സരിത ദേവി (60 കിഗ്രാം) പുറത്തായി.
പരിചയ സമ്പന്നയായ മേരി കോം 48 കിഗ്രാമിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇന്ന് ചൈനയുടെ വു യുവിനെ നേരിടും.
കസാക്സ്ഥാന്റെ ഐയ്ജറീം കസനയേവയെ തോല്‍പ്പിച്ചാണ് മേരി കോം ക്വാര്‍ട്ടറിലെത്തിയത്.
മനീഷ് മൗണ്, ലോവ്ലിന , ഭാഗ്യവതി തുടങ്ങിയവരും ക്വാര്‍ട്ടറിലെത്തി.
69 കിഗ്രാമിന്റെ പ്രീ ക്വാര്‍ട്ടറില്‍ ലോവ്ലിന പനാമയുടെ അതീന ബൈലോണ തോല്‍പ്പിച്ചു. മനീഷ 54 കിഗ്രാമിന്റെ പ്രീ ക്വാര്‍ട്ടറില്‍ കസാക്സ്ഥാന്റെ ദിനയെ തോല്‍പ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: