ന്യൂദല്‍ഹി: അയ്യപ്പഭക്തര്‍ നേരിടുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ അന്വേഷിക്കാന്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന് ശബരിമല സന്ദര്‍ശിക്കും. നിലക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ അടിസ്ഥാനസൗകര്യമില്ലാത്തും പോലീസിന്റെ ക്രൂര നടപടികളും നിയന്ത്രണങ്ങളും കമ്മീഷന് പരിശോധിക്കും. ദല്‍ഹിയിലെ അയ്യപ്പഭക്തനായ പി.ആര്.കെ. മേനോന് മനുഷ്യാവകാശ കമ്മീഷന് ചെയര്മാന് എച്ച്.എല്‍. ദത്തുവിന് നല്കിയ പരാതിയെ തുടര്‍ന്നാണ് നടപടി.
അടിസ്ഥാന സൗകര്യങ്ങള്‍ നിഷേധിക്കപ്പെടുന്ന ഭക്തര്‍ കടുത്ത മനുഷ്യാവകാശ ലംഘനമാണ് നേരിടുന്നതെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടി. പോലീസിന്റെ മോശമായ പെരുമാറ്റവും അനാവശ്യ നിയന്ത്രണങ്ങളും സ്ഥിതി ഗുരുതരമാക്കുന്നു. നെയ്യഭിഷേകം ചെയ്യാന്‍ സാധിക്കാതെ വിശ്വാസികള്‍ക്ക് മടങ്ങേണ്ടി വരുന്നുണ്ടെന്നും പരാതിയില്‍ വിശദീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: