ന്യൂദല്‍ഹി; പെട്രോള്‍. ഡീസല്‍ വില വീണ്ടും കുറഞ്ഞു. കഴിഞ്ഞ മൂന്നുമാസത്തെ ഏറ്റവും കുറഞ്ഞ വിലയാണിപ്പോള്‍. പെട്രോളിന് ദല്‍ഹിയില്‍76.52 രൂപയും മുംബൈയില്‍ 82.04 രൂപയും ചെന്നൈയില്‍ 79.46 രൂപയും ബെംഗളൂരുവില്‍ 77.13 രൂപയും കൊല്‍ക്കത്തയില്‍ 78.47 രൂപയുമാണ്. ഡീസല്‍ ദല്‍ഹി 71.39 രൂപ. മുംബൈ 74.79, ചെന്നൈ 75.44, ബെംഗളൂരു 71.77, കൊല്‍ക്കത്ത 73.25
ഇന്നലെ പെട്രോള്‍ വില 19 പൈസയും ഡീസല്‍ വില 17 പൈസയുമാണ് കുറച്ചത്. ആഗസ്ത് 16ന് പെട്രോള്‍ വില 84 രൂപയിലും ഡീസല്‍ വില 75.45 രൂപയിലും എത്തിയിരുന്നു. കേന്ദ്രം ഇടപെട്ടതോടെയും അന്താരാഷ്ട്ര വിപണിയില്‍ വില കുറഞ്ഞതോടെയും ഈ ഉല്‍പ്പന്നങ്ങളുടെ വില പിന്നീട് ദിവസം തോറും കുറഞ്ഞുവന്നു.
മൊത്തം 7.79 രൂപയുടെ കുറയാണ് ഇതിനകം ചിലയിടങ്ങളില്‍ വന്നിട്ടുള്ളത്. ആഗസ്ത് ആദ്യമുണ്ടായിരുന്ന വിലയാണ് ഇപ്പോള്‍ പെട്രോളിനുള്ളത്. ഡീസലിന് സപ്തംബര്‍ ആദ്യമുണ്ടായിരുന്ന വിലയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: