തിരുവനന്തപുരം: ശബരിമല സന്നിധാനത്തെ പോലീസിന്റെ കൂട്ട അറസ്റ്റ് അംഗീകരിക്കാനാകില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പോലീസിന്റെ നടപടിയെ ശക്തമായി അപലപിക്കുകയാണ്. സന്നിധാനത്ത് നിന്നും അറസ്റ്റ് ചെയ്ത ഭക്തന്മാരെ ഉടന്‍ ജാമ്യത്തില്‍ വിടണം.
പോലീസിനെ ഉപയോഗിച്ച് ഭക്തരെ അടിച്ചമര്‍ത്താന്‍ നോക്കിയാല്‍ വലിയ തിരിച്ചടി സര്‍ക്കാര്‍ നേരിടേണ്ടി വരുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: