ആലപ്പുഴ: ശബരിമലയില്‍ ആചാരാനുഷ്ഠാനങ്ങള്‍ പാലിച്ച് ഇരുമുടിക്കെട്ടുമായി എത്തുന്ന ഭക്തരെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കുന്ന സര്‍ക്കാര്‍ നടപടി മതിനിന്ദയും, മതവിവേചനവുമാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം. ടി. രമേശ്. സുരേന്ദ്രന് അടക്കമുള്ളവരെ ജയിലില്‍ അടച്ചത് ആരാധനാ സ്വാതന്ത്ര്യം എന്ന മൗലികാവകാശത്തിന്റെ ലംഘനമാണ്.
പവിത്രമായ ഇരുമുടിക്കെട്ട് നിലത്തെറിയുകയും ദേഹോപദ്രവം ഏല്‍പ്പിക്കുകയും ചെയ്തു. ഇതിന് ഉത്തരവാദികളായവര്‍ കോടതിയില്‍ മറുപടി നല്‍കേണ്ടിവരും. ആചാരപൂര്‍വം ശബരിമലയിലേക്ക് വരുന്ന അയ്യപ്പന്മാരെ ക്രിമിനലുകള്‍ എന്ന് സര്‍ക്കാര്‍ മുദ്രകുത്തുകയാണ്. സുരേന്ദ്രനെ മുന്‍കരുതല്‍ എന്ന നിലയില്‍ അറസ്റ്റ് ചെയ്യുകയാണെന്നാണ് എസ്പി പറഞ്ഞത്. പിന്നീട് സ്റ്റേഷനില്‍ എത്തിച്ച ശേഷം ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി ജയിലില്‍ അടച്ചത് ആരുടെ നിര്‍ദ്ദേശപ്രകാരമാണെന്ന് ആഭ്യന്തരവകുപ്പ് ഭരിക്കുന്ന മുഖ്യമന്ത്രി വ്യക്തമാക്കണം.
ഭക്തരെ ഇനിയും പീഡിപ്പിക്കാനും അടിച്ചമര്‍ത്താനുമാണ് നീക്കമെങ്കില്‍ പിണറായി വിജയനെതിരെ മുഖ്യമന്ത്രി എന്ന പദവിയോടുള്ള ബഹുമാനം ഉപേക്ഷിച്ച് പ്രതികരിക്കേണ്ടി വരുമെന്നും രമേശ് പത്രസമ്മേളനത്തില്‍ പറഞ്ഞു. ഇടതു സര്‍ക്കാരിന്റേത് കൈവിട്ട കളിയാണ്. ബിജെപി സംസ്ഥാന നേതൃത്വം ഇക്കാര്യങ്ങള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തേയും, പാര്‍ട്ടി കേന്ദ്രനേതാക്കളെയും ധരിപ്പിച്ചിട്ടുണ്ട്. വരും ദിവസങ്ങളില്‍ രാജ്യവ്യാപകമായ പ്രക്ഷോഭങ്ങള്‍ക്ക് ബിജെപി നേതൃത്വം നല്‍കും. പച്ചക്കള്ളങ്ങള്‍ മാത്രം പറയുന്ന കടകംപള്ളി സുരേന്ദ്രന് മന്ത്രി സ്ഥാനത്തിന് പോലും കളങ്കമാണെന്നും രമേശ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: