തിരുവനന്തപുരം: ശബരിമല ദര്‍ശനത്തിനെത്തിയ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് ബിജെപി സംസ്ഥാന വ്യാപകമായി നടത്തുന്ന ദേശീയ പാത ഉപരോധം ആരംഭിച്ചു.
തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ രാവിലെ 9.30 മുതല്‍ ബിജെപി റോഡ് ഉപരോധിക്കുന്നുണ്ട്. കാട്ടാക്കട, നെടുമങ്ങാട് താലൂക്കില്‍ 10 മണി മുതല്‍ പ്രവര്‍ത്തകര്‍ റോഡ് ഉപരോധിക്കുകയാണ്.
കോട്ടയം ജില്ലയില്‍ ബിജെപി പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്. ജി.രാമന് നായര്‍ പെന്‍കുന്നത്ത് റോഡ് ഉപരോധം ഉദ്ഘാടനം ചെയ്തു. നാമജപത്തോടു കൂടിയ സമാധാനപരമായ പ്രതിഷേധമാണ് നടത്തുന്നത്.
എറണാകുളം ജില്ലയിലും റോഡ് ഉപരോധം പുരോഗമിക്കുകയാണ്. ആലപ്പുഴ ജില്ലയില്‍ ജില്ലാ പ്രസിഡന്റിന്റെ നേതൃത്വത്തില്‍ എസ്. പി ഓഫീസിലേക്ക് മാര്‍ച്ച് നടത്തുകയാണ്. ആലപ്പുഴയില്‍ കളര്‍കോഡ് ജംഗ്ഷനിലാണ് റോഡ് ഉപരോധിക്കുന്നത്.
കോഴിക്കോട് ജില്ലയില്‍ രാവിലെ 11 മണിക്ക് വടകര, കൊയിലാണ്ടി, കോഴിക്കോട് പാളയം, ബാലുശ്ശേരി, താമരശ്ശേരി എന്നിവിടങ്ങളില്‍ ഉപരോധിക്കും. വയനാട് ജില്ലയില്‍ മാനമന്തവാടിയില് ഉപരോധം തുടരുകയാണ്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന് പിള്ള, ഒ രാജഗോപാല്‍ എംഎല്‍എ എന്നിവരുടെ നേതൃത്വത്തില്‍ പത്തനംതിട്ട കെഎസ്ആര്‍ടിസിഡിപ്പോയ്ക്ക് സമീപം വൈകീട്ട് 4 മുതല്‍ 6 വരെ ഉപവാസം അനുഷ്ഠിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: