ചെന്നൈ : കവി വൈരമുത്തുവിനെതിരെ മീടൂ ആരോപണം ഉയര്‍ത്തിയതിനെ തുടര്‍ന്ന് ഗായിക ചിന്മയിയെ ഡബ്ബിങ് യൂണിറ്റില്‍ നിന്ന് പുറത്താക്കി. സൗത്ത് ഇന്ത്യന്‍ സിനിമ ടെലിവിഷന്‍ ആര്‍ടിസ്റ്റ് യൂണിറ്റില്‍ നിന്നാണ് ഇവരെ പുറത്താക്കിയിരിക്കുന്നത്. എന്നാല്‍ അംഗത്വ ഫീസ് അടയ്ക്കാത്തതുകൊണ്ടാണ് ചിന്മയിയെ പുറത്താക്കിയതെന്നാണ് യൂണിയന് വിശദീകരണം നല്‍കിയിരിക്കുന്നത്.
അതേസമയം വരിസംഖ്യയുടെ പ്രശ്നം നിലനില്‍ക്കുമ്പോഴും ശമ്പളത്തിന്റെ പത്തുശതമാനം വീതം സംഘടന കൈപ്പറ്റിയിരുന്നു. പുറത്താക്കുന്നതായി അറിയിച്ചുകൊണ്ട് ഒരുസന്ദേശം മാത്രമാണ് യൂണിയന് അയച്ചതെന്നും ചിന്മയി കുറ്റപ്പെടുത്തി.
സംഗീത പരിപാടിക്കായി നിലവില്‍ അമേരിക്കയിലാണ് അവര്‍. 96 എന്ന തമിഴി സിനിമയ്ക്കാണ് ചിന്മയി അവസാനമായി ശബ്ദം നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: