കൊച്ചി: ശബരിമലയില്‍ നിയമങ്ങളെല്ലാം ലംഘിച്ച പോലീസ്-സര്‍ക്കാര്‍ നടപടികള്‍ക്കെതിരെ ശബരിമല കര്‍മ സമിതി കോടതിയിലേക്ക്. എല്ലാ ചട്ടങ്ങളും ലംഘിച്ചാണ് ശശികല ടീച്ചറുടെ അറസ്റ്റ്. ഭരണഘടന നല്കുന്ന ആരാധനാ സ്വാതന്ത്ര്യം നിഷേധിച്ചു.
മനുഷ്യാവകാശ ലംഘനവും സ്ത്രീസ്വാതന്ത്ര്യ നിഷേധവുമുണ്ടായി. ഇതിന്റെയെല്ലാം പേരില്‍ ഹൈക്കോടതിയെ സമീപിക്കും, ഗവര്‍ണറെ കാണും. സര്‍ക്കാര്‍ സമാധാനം പറയേണ്ടിവരും. ആവുന്ന എല്ലാ നടപടികളുമെടുക്കുമെന്ന് കര്‍മ സമിതി സംസ്ഥാന ഭാരവാഹികള്‍ മാധ്യമ സമ്മേളനത്തില്‍ പറഞ്ഞു.
പട്ടികജാതി മോര്‍ച്ചയുടെ സംസ്ഥാന നേതാവ് അഡ്വ.പി. സുധീറിനെ അറസ്റ്റ് ചെയ്തത് എന്തുകാരണത്താലാണ്. ഇത് അവകാശ നിഷേധമാണ്. ഇതിനെതിരേയും കേസിനു പോകുമെന്ന് ജനറല്‍ കണ്‍വീനര്‍ എസ്.ജെ.ആര്. കുമാര്‍ പറഞ്ഞു.
സര്‍ക്കാരും ദേവസ്വം ബോര്‍ഡും ഒത്തുകളിക്കുകയാണ്. ഇപ്പോള്‍ പറയുന്നത് നടപടി താമസിപ്പിക്കല്‍ ഹര്‍ജി നല്‍കുമെന്നാണ്. അങ്ങനെയൊരു ഹര്‍ജിയില്ല. കോടതി വിധി പറഞ്ഞ് ഒന്നര മാസം കഴിഞ്ഞ് ഇങ്ങനെയൊരാവശ്യവുമായി ചെന്നിട്ട് എന്താണ് ഫലം. ആവശ്യം ഉന്നയിക്കുമോ എന്ന കാര്യവും തീരുമാനിച്ചിട്ടില്ല, അവര്‍ വിശദീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: