കൊച്ചി: എല്ലാ മതവിഭാഗങ്ങളിലെയും വിശ്വാസികളുടെ ജീവന്മരണ പോരാട്ടമാണ് ശബരിമലയിലെന്ന് ശബരിമല കര്‍മസമിതി ജനറല്‍ കണ്‍വീനര്‍ എസ്.ജെ.ആര്. കുമാര്‍. ശബരിമലയില്‍ യുദ്ധസമാനമാണ് സ്ഥിതി. ഭക്തര്‍ക്ക് അയ്യപ്പദര്‍ശനത്തിന് പോലീസിന്റെ തോക്കും ലാത്തിയും തട്ടി വേണം പോകാന്‍. ഇരുമുടിയേന്തിയ ഭക്തരെ അറസ്റ്റ് ചെയ്ത സംഭവം ആദ്യമാണ്. സര്‍ക്കാര്‍ തീക്കളിയിലാണ്. ഇന്ന് ശബരിമലയോടാണെങ്കില് നാളെ മറ്റ് ആരാധനാലയങ്ങളോടാവും. അതിനാല്‍ ജാതി-മത ഭേദമില്ലാതെ മുഴുവന്‍ വിശ്വാസികളും ജീവന്മരണ പോരാട്ടത്തെ പിന്തുണയ്ക്കണം, കുമാര്‍ മാധ്യമങ്ങളോടു പറഞ്ഞു.
നിയമ വ്യവസ്ഥകള്‍ ലംഘിച്ച്, അകാരണമായി ശശികല ടീച്ചറെ അറസ്റ്റ് ചെയ്ത പോലീസ് ഉദ്യോഗസ്ഥര്ക്കെതിരേ നടപടി വേണം. മലയില്‍ യുദ്ധത്തിനെന്ന പോലെ വിന്യസിച്ചിരിക്കുന്ന പോലീസ് സംവിധാനം ചുരുക്കണം, സമാധാനപരമായും ശാന്തമായും ഭക്തര്‍ക്ക് ദര്‍ശനം നടത്താന്‍ സൗകര്യമൊരുക്കണം, അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കണം, ശാന്തമായും സമാധാനമായും ദര്‍ശനം നടത്താന്‍ വിശ്വാസികള്‍ക്ക് അവകാശമുണ്ട്, കുമാര്‍ പറഞ്ഞു.
കര്‍മസമിതി പ്രവര്‍ത്തകര്‍ മലകയറുന്നതും നേതാക്കള്‍ എത്തുന്നതും വിശ്വാസി സമൂഹത്തെ ആവശ്യം വന്നാല്‍ നിയന്ത്രിക്കാനാണ്. പക്ഷേ, ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍നിന്ന് വിശ്വാസികള്‍ വന്‍ തോതില്‍ എത്തും. അവിടങ്ങളിലും കര്‍മസമിതി പ്രവര്‍ത്തനമുണ്ട്. കോടാനുകോടി വിശ്വാസികള്‍ മാര്‍ച്ച് ചെയ്താല്‍ കാര്യങ്ങള്‍ ആര്‍ക്കും നിയന്ത്രിക്കാനാവില്ല. ഒരു സ്ഥലത്തുനിന്നും പ്രായ നിയന്ത്രണം ലംഘിച്ച് വരില്ല. അതിനാവശ്യമായ പ്രചാരണം കര്‍മസമിതി നടത്തുന്നുണ്ട്, അദ്ദേഹം പറഞ്ഞു.
സാംസ്കാരിക നേതാക്കള്‍ എവിടെ പോയി? സാമൂഹ്യ നേതാക്കള്‍ എവിടെ? അവര്‍ പ്രതികരിക്കണം. 22ന് ശേഷം കോടതി തീരുമാനമെടുക്കട്ടെ. കേരളത്തിലെ സാമൂഹ്യ പരിഷ്കരണങ്ങള്‍ ആദ്യം സമൂഹത്തെ അതിന് പാകപ്പെടുത്തിയിട്ടാണ് ചെയ്തിട്ടുള്ളത്. ആചാരമാറ്റങ്ങള്ക്ക് വ്യവസ്ഥാപിതമായ പല മാര്‍ഗങ്ങളുണ്ട്. അതിനു പകരം വഷളാക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. പരസ്പരം സഹകരിച്ച്, സമാധാനത്തില്‍ പോകാനാണ് കര്‍മസമിതിയ്ക്ക് താല്പര്യം. അതല്ലെങ്കില്‍ കേരളം സ്തംഭിക്കും, അതിനിടവരുത്തരുത്, കുമാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: