ശബരിമലയിൽ കാട്ടു നീതീ നടപ്പാക്കുന്നുവെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് അഡ്വ. പി.എസ്. ശ്രീധരൻപിള്ള. പോലീസിനെ ഉപയോഗിച്ച് ശബരിമലയിൽ തേർവാഴ്ച്ച നടത്തുകയാണെന്നും അദ്ദേഹം കോഴിക്കോട്ട് മാധ്യമങ്ങളോട് പറഞ്ഞു.
ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികല ഉൾപ്പെടെ ഉള്ളവരെ തടഞ്ഞതും ദർശനം നിഷേധിച്ചതും നിയമവിരുദ്ധമാണ്. നിന്ദ്യവും നീചവുമാണത്. ആരുടെ നിർദേശ പ്രകാരമാണ് അവരെ മണിക്കൂറുകളോളം രാത്രി മുഴുവൻ തടഞ്ഞ് വച്ചത് എന്നും അദ്ദേഹം ചോദിച്ചു. കരുതൽ തടങ്കൽ എന്നാണ് പറയുന്നത്. എന്ത് നിയമത്തിന്റെ അടിസ്ഥാനത്തിലാണിത്. നിയമ വാഴ്ച്ചയുടെ അന്ധകരായി പോലീസും സർക്കാരും മാറുകയാണ്.
ശബരിമലയെ തകര്‍ക്കാനാണ് ഇടത് ഭരണകൂടം ശ്രമിക്കുന്നത്. ഡിജിപി അജ്ഞതയും വിവരക്കേടും കൊണ്ടാണ് ഉത്തരവുകൾ ഇറക്കിയത്. നെയ്യഭിഷേകത്തിന് പോലും അവസരം നിഷേധിക്കുന്നു.
ഹർത്താൽ അല്ലാതെ മറ്റു വഴികൾ ഇല്ലായിരുന്നു. എന്തെങ്കിലും പഴുത് ഉണ്ടെങ്കിൽ ശബരിമല വിഷയത്തിൽ കേന്ദ്രം ഇടപെടും. അതിന് പക്ഷേ സംസ്ഥാന സർക്കാരിന് താൽപര്യമില്ലെന്നും ശ്രീധരൻപിള്ള കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: