തിരുവനന്തപുരം: പുന:പരിശോധനാ ഹര്‍ജി സ്വീകരിക്കുന്നതില്‍ തീപ്പു കല്പിക്കുന്നതുവരെ ശബരിമല യുവതീപ്രവേശന വിധി നടപ്പിലാക്കുന്നതിനു സാവകാശം തേടി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സുപ്രീംകോടതിയെ സമീപിക്കുന്നതിനെ സര്‍ക്കാര്‍ എതിര്‍ക്കില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി.
കോടതിയെ സമീപിക്കുന്നതില്‍ ദേവസ്വം ബോര്‍ഡിന് സ്വതന്ത്ര നിലപാട് സ്വീകരിക്കാനാകുമെന്നും മന്ത്രി പറഞ്ഞു. സ്വതന്ത്ര നിലപാടെടുക്കാന്‍ ദേവസ്വം ബോര്‍ഡിന് അവകാശമുണ്ട്. ദേവസ്വം ബോര്‍ഡിന്റെ നിലപാടിനെ സര്‍ക്കാര്‍ എതിര്‍ക്കില്ല. എന്നാല്‍, യുവതീ പ്രവേശന വിഷയത്തില്‍ സുപ്രീം കോടതിയില്‍ നല്കിയ സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ ഉറച്ചുനില്‍ക്കുന്നതായും അദ്ദേഹം പറഞ്ഞു.
തൃപ്തി ദേശായിയെ പോലെയുള്ളവരെ കേരളത്തിലെത്തിച്ച് സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിക്കുന്നതിന് പിന്നില്‍ ബിജെപിയാണെന്ന് അദ്ദേഹം ആരോപിച്ചു. മുമ്ബ് കോണ്‍ഗ്രസ് ആയിരുന്ന തൃപ്തി ദേശായി ഇപ്പോള്‍ ബിജെപിക്കൊപ്പമാണ്. ബിജെപിയുടെ അജണ്ടയില്‍പ്പെട്ട കാര്യമാണ് തൃപ്തി ദേശായിയുടെ സന്ദര്‍ശനം അടക്കമുള്ളവയെന്നാണ് സര്‍ക്കാര്‍ കരുതുന്നതെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: