പത്തനംതിട്ട: ശബരിമല സന്നിധാനത്ത് ഏര്‍പ്പെടുത്തിയിരിക്കുന്ന പോലീസ് നിയന്ത്രണങ്ങളില്‍ ദേവസ്വം ബോര്‍ഡിന് അതൃപ്തി. നിയന്ത്രണങ്ങളില്‍ ഇളവ് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പത്മകുമാര്‍ പറഞ്ഞു. രാത്രിയില്‍ ഭക്തരെ സന്നിധാനത്ത് തങ്ങാന്‍ അനുവദിക്കാത്തത് ഗുരുതര പ്രശ്നങ്ങള്‍ ഉണ്ടാക്കും. ഇത് നെയ്യഭിഷേകത്തെ ബാധിക്കുമെന്നും പത്മകുമാര്‍ വ്യക്തനാക്കി.
സുപ്രിം കോടതിയുടെ വിധി ദേവസ്വം ബോര്‍ഡിന് നടപ്പാക്കാനാവില്ല. വിഷയത്തില്‍ ദേവസ്വം ബോര്‍ഡിന് പറയാനുള്ള കാര്യങ്ങള്‍ സുപ്രീം കോടതിയെ അറിയിക്കേണ്ടതുണ്ട്.അതുമായി ബന്ധപ്പെട്ട് ചില ചെറിയ പ്രശ്നങ്ങളുണ്ട്. നിയമപരമായി കാര്യങ്ങളില്‍ക്കൂടി വ്യക്തത വരുത്തണം. അതിനുള്ള ശ്രമത്തിലാണെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പറഞ്ഞു.
സന്നിധാനത്തെ പോലീസ് കര്‍ശന നിയന്ത്രണത്തിനിടെ തീര്‍ത്ഥാടകര്‍ പമ്പയിലെത്തി തുടങ്ങി. അപ്പം, അരവണ കൗണ്ടറുകള്‍ രാത്രി 10 മണിയ്ക്ക് അടയ്ക്കണമെന്നാണ് നിര്‍ദ്ദേശമുള്ളത്. അന്നദാന മണ്ഡപങ്ങള്‍ 11 മണിക്ക് തന്നെ അടയ്ക്കണമെന്നും പൊലീസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. നേരത്തെ 24 മണിക്കൂറും അപ്പം, അരവണ കൗണ്ടറുകള്‍ പ്രവര്‍ത്തിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: