കൊച്ചി: രഹന ഫാത്തിമ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. മതവികാരം വ്രണപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസിലാണ് ജാമ്യാപേക്ഷ തള്ളിയത്. മതവികാരം വ്രണപ്പെടുത്തുന്ന വിധം ഇവര്‍ ചിത്രങ്ങള്‍ പ്രചരിപ്പിച്ചതിന് തെളിവുണ്ടെന്ന് പ്രോസിക്യൂഷന് ചൂണ്ടിക്കാട്ടിയിരുന്നു.
അയ്യപ്പന് ഹിന്ദുവല്ലെന്ന് ഫേസ്ബുക്കില്‍ പോസ്റ്റിട്ടയാള്‍ എന്തിനാണ് ശബരിമലയ്ക്ക് പോയതെന്ന് കഴിഞ്ഞ പ്രാവശ്യം കേസ് പരിഗണിച്ചപ്പോള്‍ ഹൈക്കോടതി ചോദിച്ചിരുന്നു. സുപ്രീംകോടതി വിധിയെത്തുടര്‍ന്ന് ശബരിമലയിലേക്ക് പോകാന്‍ ഒക്ടോബര്‍ 18ന് പത്തനംതിട്ട ജില്ലാ കളക്ടറും ഐജി മനോജ് എബ്രഹാമും സുരക്ഷ ഉറപ്പു നല്‍കിയിരുന്നെന്നും ഒക്ടോബര്‍ 19ന് കുടുംബസമേതം മല കയറിയെന്നും ഹര്‍ജിക്കാരി വാദിച്ചു. സന്നിധാനത്ത് എത്തിയെങ്കിലും പ്രതിഷേധത്തെ തുടര്‍ന്ന് ദര്‍ശനം നടത്താതെ മടങ്ങേണ്ടി വന്നു, ഹര്‍ജിക്കാരി പറയുന്നു.
എറണാകുളം സ്വദേശിയും ബിഎസ്എന്‍എല്‍ ജീവനക്കാരിയുമായ ഇവര്‍ ഇടതുപക്ഷ തൊഴിലാളി സംഘടനയില്‍ അംഗമാണ്. ഭക്തിയല്ല, പകരം ഹൈന്ദവ ആചാരങ്ങളോടുള്ള വെല്ലുവിളിയാണ് ലക്ഷ്യമെന്നു തെളിയിക്കുന്നതാണ് രഹനയുടെ പശ്ചാത്തലവും.
ശബരിമല സ്ത്രീപ്രവേശം സംബന്ധിച്ച സുപ്രീംകോടതി വിധിക്ക് തൊട്ടുപിന്നാലെ ഇവര്‍ മലകയറാന്‍ എത്തിയേക്കുമെന്നു സൂചിപ്പിക്കുന്ന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു. സപ്തംബര്‍ മുപ്പതിന് തത്ത്വമസി എന്ന അടിക്കുറിപ്പില്‍ ആചാരാനുഷ്ഠാനങ്ങളെ വെല്ലുവിളിക്കുന്ന വേഷവിധാനത്തോടെ രഹ്ന ഫേസ്ബുക്കില്‍ പങ്കുവെച്ച ചിത്രം ഏറെ വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു. അയ്യപ്പനെ അവഹേളിക്കുന്ന തരത്തില്‍ നവമാധ്യമങ്ങളിലൂടെ കാര്‍ട്ടൂണുകളും ഇവര്‍ പ്രചരിപ്പിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: