പത്തനംതിട്ട : മണ്ഡല പൂജയ്ക്കായി നട തുറക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ ശബരിമലയില്‍ ഒരാഴ്ച്ചത്തെ നിരോധനാജ്ഞ പ്രഖ്യാപിച്ചു.സന്നിധാനം,പമ്പ,നിലയ്ക്കല്‍,ഇലവുങ്കല്‍ എന്നിവിടങ്ങളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.ഇന്ന് രാത്രി മുതല്‍ നിരോധനാജ്ഞ നടപ്പില്‍ വരും.
പത്തനംതിട്ട ജില്ലാ കലക്ടറാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.ചിത്തിര ആട്ട വിശേഷങ്ങള്‍ക്കായി നട തുറന്നപ്പോഴും ഈ സ്ഥലങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു.
അതേ സമയം മണ്ഡല മകരവിളക്ക് പൂജകള്‍ക്കായി നാളെ വൈകുന്നേരം അഞ്ച് മണിക്കാണ് നടതുറക്കുന്നത്. പുതിയ മേല്‍ശാന്തിമാരുടെ സ്ഥാനാരോഹണവും നാളെ നടക്കും.
തന്ത്രി കണ്ഠരര് രാജീവര് മേല്‍ശാന്തിമാരെ അഭിഷേകം നടത്തി, അവരോധിച്ച് അവരുടെ കൈപിടിച്ച് ക്ഷേത്ര ശ്രീകോവിലേക്ക് ആനയിക്കും. തുടര്‍ന്ന് പുതിയ മേല്‍ശാന്തിമാര്‍ക്ക് ശ്രീകോവിലിനുള്ളില്‍ വച്ച് തന്ത്രി മൂലമന്ത്രവും ചൊല്ലിക്കൊടുക്കും. വൃശ്ചികം ഒന്നിന് നട തുറക്കുന്നത് പുതിയ മേല്‍ശാന്തിയായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: