കൊളംബോ: ശ്രീലങ്കയില്‍ പുതുതായി രൂപീകരിച്ച മഹീന്ദ രാജപക്സെ സര്‍ക്കാരിനെതിരായ അവിശ്വാസ പ്രമേയം പാസായി. സുപ്രീംകോടതി ഉത്തരവിനെ തുടര്‍ന്നാണ് അവിശ്വാസ പ്രമേയം അവതരിപ്പിച്ചത്. സര്‍ക്കാരിനെതിരായ അവിശ്വാസം പാസായതായി സ്പീക്കര്‍ കാരു ജയസൂര്യ വ്യക്തമാക്കി.
പാര്‍ലമെന്റ് പിരിച്ചുവിട്ട് ജനുവരി അഞ്ചിനു തെരഞ്ഞെടുപ്പ് നടത്താന്‍ പ്രസിഡന്റ് മൈത്രിപാല സിസിസേന പുറപ്പെടുവിച്ച ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തതിനു പിന്നാലെയാണ് സര്‍ക്കാരിനു വീണ്ടും തിരിച്ചടി നേരിട്ടത്. പ്രധാനമന്ത്രിയായിരുന്ന വിക്രമസിംഗെയെ പുറത്താക്കി രാജപക്സെയെ പ്രധാനമന്ത്രിയായി നിയമിച്ച സിരിസേനയുടെ നടപടിയാണ് ലങ്കന്‍ രാഷ്ട്രീയത്തില്‍ കോളിളക്കം സൃഷ്ടിച്ചത്.
225 അംഗ സഭയില്‍ 113 എംപിമാരുടെ പിന്തുണ നേടാന്‍ രാജപക്സെയ്ക്കാവില്ലെന്നു വ്യക്തമായതിനെത്തുടര്‍ന്നാണു രണ്ടുവര്‍ഷത്തോളം കാലാവധി ശേഷിക്കുന്ന പാര്‍ലമെന്റ് പിരിച്ചുവിട്ടുകൊണ്ടു സിരിസേന ഉത്തരവു പുറപ്പെടുവിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: