ചങ്ങനാശേരി: നാടിന്റെ സമാധാനത്തെ കരുതി ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങള്‍ക്ക് കോട്ടംതട്ടാതെയും, വിവേകപൂര്‍വവും വിശ്വാസികള്‍ക്ക് അനുകൂലമായ ഒരു സമീപനം സംസ്ഥാന സര്‍ക്കാരിന്റെയും തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന്റെയും ഭാഗത്തുനിന്ന് ഉണ്ടാകുമെന്നാണ് കരുതുന്നതെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍നായര്‍ പറഞ്ഞു. ഇന്നലെ സുപ്രീംകോടതി തീരുമാനം വന്നശേഷം സുകുമാരന്‍നായരുടെ നേതൃത്വത്തില്‍ മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: