ജയ്പൂര്‍ : രാജസ്ഥാന് നിയമസഭാ തെരഞ്ഞടുപ്പില്‍ മത്സരിക്കുന്നവരുടെ ആദ്യപട്ടിക ബിജെപി പുറത്തുവിട്ടു. ജയ്പൂരില്‍ നിന്നുള്ള ആറ് സിറ്റിങ് എംഎല്‍എമാര്‍ പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്.
അരുണ്‍ ചതുര്‍വേദി(സിവില്‍ ലൈന്‍), അശോക് പ്രമാണി(ആദര്‍ശ് നഗര്‍), നര്പാര്ട് സിങ് രാജ്വി(വിദ്യാധര്‍ നഗര്‍), മോഹന്‍ലാല്‍ ഗുപ്ത(കിഷന് പോലെ), സുരേന്ദ്ര പരീക്(ഹവാ മഹല്‍), സതീഷ് പൂനിയ(അമേര്‍) എന്നീ സിറ്റിങ് എംഎല്‍എമാരാണ് പട്ടികയില്‍ വീണ്ടും ഇടം പിടിച്ചിരിക്കുന്നത്.
കഴിഞ്ഞ അഞ്ചു വര്‍ഷമായി മണ്ഡലത്തിലെ ജനങ്ങള്‍ക്കും, വികസനങ്ങള്‍ക്കും വേണ്ടി പ്രവര്‍ത്തിച്ചു വരികയാണ്. ജലം, ഗതാഗതം, വിദ്യാഭ്യാസം, ഇലക്ട്രിസിറ്റി എന്നിവയ്ക്കാണ് പ്രാധാന്യം നല്‍കിയത്. തുടര്‍ന്നും ഇവ ഉറപ്പാക്കുന്നതിനായിരിക്കും മുന്‍തൂക്കം നല്‍കുന്നതെന്നും സിവില്‍ ലൈന്‍സ് എംഎല്‍എ അരുണ്‍ ചതുര്‍വേദി അറിയിച്ചു. നവംബര്‍ 16ന് നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുമെന്നും അരുണ്‍ കൂട്ടിച്ചേര്‍ത്തു.
ഡിസംബര്‍ ഏഴിനാണ് രാജസ്ഥാനില്‍ തെരഞ്ഞെടുപ്പ്. 11ന് ഫലം പ്രഖ്യാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: