കൊച്ചി: സംസ്ഥാന സര്‍ക്കാര്‍ പരസ്യ ബോര്‍ഡ് നിരോധനം നടപ്പാക്കാത്തതിനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി. പലതവണ ഉത്തരവിട്ടിട്ടും എന്തു കൊണ്ടാണ് സംസ്ഥാന സര്‍ക്കാര്‍ വിധി നടപ്പാക്കാത്തതെന്ന് ഹൈക്കോടതി ചോദിച്ചു.
സുപ്രീംകോടതി വിധി നടപ്പാക്കാന്‍ വ്യഗ്രത കാണിക്കുന്ന മുഖ്യമന്ത്രി എന്തുകൊണ്ട് ഹൈക്കോടതി വിധി മാനിക്കുന്നില്ലെന്നും കോടതി ആരാഞ്ഞു. അനധികൃതമായ പരസ്യ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിനെതിരെ നടപടി എടുക്കാന്‍ മുഖ്യമന്ത്രി ഉള്‍പ്പടെ ഉള്ളവര്‍ ആര്‍ജ്ജവം കാണിക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.
റോഡുകളിലും മറ്റും പരസ്യബോര്‍ഡുകള്‍ സ്ഥാപിക്കുന്നത് തടയണമെന്ന ഹൈക്കോടതി നിര്‍ദ്ദേശം നടപ്പിലാക്കാത്ത സംസ്ഥാന സര്‍ക്കാരിനും മുഖ്യമന്ത്രിയ്ക്കുമെതിരെ രൂക്ഷമായ വിമര്‍ശനമാണ് ഹൈക്കോടതി നടത്തിയത്. ഉത്തരവ് നടപ്പിലാക്കണമെന്ന് കഴിഞ്ഞ മാസം കോടതി നിര്‍ദ്ദേശം നല്‍കിയിട്ടും അത് അവഗണിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: