Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

പൊതുമുതല്‍ മുഖ്യന്റെ കുടുംബസ്വത്തല്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 13, 2018, 04:34 am IST
in Editorial

അധഃസ്ഥിതരുടേയും പിന്നാക്കക്കാരുടേയും നിരാലംബരുടേയും അത്താണിയെന്നു സ്വയം വിശേഷിപ്പിക്കുന്ന ഇടതുപക്ഷ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാണ് കേരളം ഭരിക്കുന്നത്. മറ്റാരും പറയാത്ത തരത്തില്‍ ജാതിപറഞ്ഞ് അവരോടു കൂറ് പ്രഖ്യാപിക്കും. അതിന്റെ പേരില്‍ മറ്റു ജാതിക്കാരെ സവര്‍ണരെന്ന് പറഞ്ഞ് അധിക്ഷേപിക്കും. അത്തരക്കാരാണ് നാട്ടിലെ എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണമെന്നു പറഞ്ഞു പ്രചരിപ്പിക്കും. കഴിയുന്നത്രയും ഈ രണ്ടുകൂട്ടരേയും തമ്മില്‍ അകറ്റിനിര്‍ത്താന്‍ നോക്കും. കാര്യം വരുമ്പോള്‍ ഇപ്പറയുന്ന അധഃസ്ഥിതരേയും നിരാലംബരേയും പുറംകാലിനുതട്ടി ദൂരെക്കളയുകയും ചെയ്യും. ആനുകൂല്യങ്ങളെല്ലാം കൂടെനില്‍ക്കുന്ന സമ്പന്നര്‍ക്ക്. സംസാരം മാത്രം പാവങ്ങള്‍ക്കും. 

ഈ പരമ്പരാഗത കമ്മ്യൂണിസ്റ്റ് ശൈലിയുടെ അവസാന ഉദാഹരണമാണ് ഇന്നു തെളിഞ്ഞുവരുന്നത്. വയറു വിശന്നപ്പോള്‍ ഉണ്ണാനുള്ളതു എടുത്തതിന്റെ പേരില്‍ മധു എന്ന വനവാസി യുവാവിനെ മോഷണം ആരോപിച്ച് ആള്‍ക്കൂട്ടം അടിച്ചുകൊന്നിട്ട് നാളുകുറെയായി. രാജ്യത്തിന്റെ തന്നെ മനഃസ്സാക്ഷിയെ പിടിച്ചുകുലുക്കിയ സംഭവമായിരുന്നു അത്. പക്ഷേ, ഇടതുസര്‍ക്കാരിന്റെ മനഃസ്സാക്ഷിക്ക് ഒരു കുലുക്കവുമില്ല. ലോകമൊട്ടുക്കു പിരിവുനടത്തുകയും നാടൊട്ടുക്ക് ധൂര്‍ത്തടിക്കുകയും ചെയ്യുന്നവര്‍ക്കു മധുവിനെ വധിച്ചവര്‍ക്കെതിരെ കേസുനടത്താന്‍ പണമില്ലത്രെ. മധുവിനുവേണ്ടി ഒരു സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ വയ്‌ക്കാന്‍ ചെലവു കൂടുതലാണെന്നാണു കണ്ടെത്തല്‍. പ്രോസിക്യൂട്ടര്‍ പ്രതിഫലം കൂടുതല്‍ ചോദിച്ചത്രെ. അതുകൊണ്ട് അതുവേണ്ടെന്നു വച്ചു. ആദിവാസിയല്ലെ, എന്തു വാദിക്കാന്‍? ശബരിമല വിഷയത്തില്‍ ഭക്തര്‍ക്കെതിരെ വാദിക്കാന്‍ ഒരു വക്കീലിന് സിറ്റിങ്ങിനു 16 ലക്ഷം വച്ചുകൊടുക്കാന്‍ തയ്യാറായി നില്‍ക്കുന്ന സര്‍ക്കാരാണിതു പറയുന്നത്. ആ വക്കീല്‍ പിന്‍മാറിയതിനാല്‍ ഇനി വേറെ ആളെ തേടണമെന്നു മാത്രം. 

സുപ്രീംകോടതി വിധിയുടെ പേരില്‍ ഹൈന്ദവ വിശ്വാസികള്‍ക്കെതിരെ യുദ്ധം പ്രഖ്യാപിച്ച് ഖജനാവില്‍നിന്നു ശതകോടികള്‍ ചെലവാക്കുമ്പോഴും പാഴ്‌ചെലവിനെക്കുറിച്ച് മുഖ്യമന്ത്രിക്കോ മന്ത്രിമാര്‍ക്കോ ആശങ്കയില്ല. ശാന്തിയും സമാധാനവും പൂത്തുലഞ്ഞിരുന്ന സന്നിധാനത്തെ യുദ്ധക്കളമാക്കാന്‍ പൊതുഖജനാവില്‍നിന്നു ധൂര്‍ത്തടിച്ചത് മുഖ്യമന്ത്രി പിണറായി വിജയന്‍ എന്ന ഒരുവ്യക്തിയുടെ വാശിയുടെ പേരില്‍ മാത്രമാണ്. അനുഭവിക്കേണ്ടവര്‍ക്കു വേണ്ടാത്ത ആനുകൂല്യം അടിച്ചേല്‍പിക്കാന്‍ ഈ കൈവിട്ട കളി കളിക്കുമ്പോള്‍ നിരത്തുന്ന ന്യായങ്ങളില്‍ ഒന്ന് വനവാസി പ്രേമമാണ്. ശബരിമലയില്‍ വനവാസികള്‍ക്ക് അവകാശപ്പെട്ട ക്ഷേത്രം സവര്‍ണര്‍ പിടിച്ചെടുത്തതാണത്രെ. അതുകൊണ്ടു സവര്‍ണ മേധാവിത്വത്തിനെതിരെയാണ് ഈ സന്നാഹമെന്നാണ് ന്യായീകരണം. പക്ഷേ ആര്‍ക്കുവേണ്ടി? 

മുഖ്യന്‍ പറയുന്ന മലവേടര്‍ സമുദായംകൂടി ഉള്‍പ്പെടുന്ന വിശ്വാസിസമൂഹത്തിന് എതിരെയാണ് ഫലത്തില്‍ സര്‍ക്കാരിന്റെ പോര്‍വിളി. അത് അവര്‍ക്ക് അറിയാഞ്ഞിട്ടല്ല. അതേ നാവുകൊണ്ടാണ് മധുവിന്റെ വിശപ്പിന്റെ വിളിയും ജനക്കൂട്ടത്തിനു നടുവില്‍ നിന്ന് ആ പാവം ഉയര്‍ത്തിയ ദീനവിലാപവും കേള്‍ക്കാതെ, കേസ് നടത്താന്‍ പണമില്ലെന്നു മുഖ്യമന്ത്രി പറയുന്നത്. സ്വന്തം ദുരഭിമാനത്തിന്റെ പേരില്‍ ഒരു ഡിജിപിക്കെതിരെ കേസ് നടത്താനും അഭിഭാഷകനുള്ള പ്രതിഫലയിനത്തില്‍ ലക്ഷങ്ങള്‍ മുടക്കിയതും ഖജനാവില്‍ നിന്നാണ്. ഈ ഖജനാവ് എന്താ മുഖ്യമന്ത്രിയുടെ സ്വത്തോ? അതോ പാര്‍ട്ടിസ്വത്തോ? പൊതുജനത്തിന് അതില്‍ അവകാശമൊന്നുമില്ലേ? ഉണ്ടെങ്കില്‍ ആ പൊതുജനത്തില്‍ പെട്ടയാളാണു മധു. ആ പൊതുമുതലാണു ചോദിക്കുന്നത്, കുടുംബസ്വത്തല്ല.

വനവാസികളുടെ ക്ഷേമത്തിന് ഇവിടെ ഒരു വകുപ്പുണ്ട്. അതിനു പ്രത്യേകമായി ബജറ്റുകളില്‍ നീക്കിവയ്‌ക്കുന്നതു വന്‍തുകകളാണ്. കേന്ദ്രത്തില്‍ നിന്നുകിട്ടുന്ന വിഹിതം വേറെ. എന്നിട്ടും വനവാസികള്‍ ഇന്നും ജീവിക്കുന്ന സാഹചര്യം ദാരുണമായി തുടരുന്നതിനര്‍ഥം അര്‍ഹതപ്പെട്ടവരിലേയ്‌ക്കല്ല ആനുകൂല്യങ്ങള്‍ ചെല്ലുന്നത് എന്നു തന്നെയാണ്. ആ തുകയൊക്കെ എവിടെ ചെലവാക്കുന്നു? ആര്‍ക്കുകിട്ടുന്നു? വ്യക്തമായൊരു കണക്കു പ്രസിദ്ധീകരിക്കുമോ സര്‍ക്കാര്‍? 

കേരളം സൊമാലിയയെ ഓര്‍മിപ്പിക്കുമെന്നു മുന്‍പു പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞപ്പോള്‍ ഹാലിളകിയവരുടെ കൂട്ടത്തില്‍ ഇന്നത്തെ ഭരണകക്ഷിക്കാരുമുണ്ടായിരുന്നു. ഒരുവയര്‍ ഭക്ഷണത്തിനായി ഇത്തരമൊരു ദാരുണമായ മരണം സ്വീകരിക്കേണ്ടിവന്ന മധുവിന്റെ വിധി വിരല്‍ ചൂണ്ടിയത് അതിലേയ്‌ക്കുതന്നെയാണ്. അതു മനസ്സിലാക്കാന്‍ കഴിയാത്ത മുഖ്യമന്ത്രി, ദിവസേന ഉരുവിടുന്ന സവര്‍ണാധിപത്യവും വിവേചന ചിന്തയും അയിത്തവും ഇന്ന് ഏറ്റവും കൂടുതല്‍ കുടികൊള്ളുന്നത് ഈ ഭരണ സംവിധാനത്തിലും ഭരണകക്ഷിയിലും മന്ത്രിമാരിലും തന്നെയാണ്. ഏതൊരു സര്‍ക്കാരിനും പ്രവര്‍ത്തനത്തില്‍ ഒരു മുന്‍ഗണനാക്രമം ഉണ്ടാകും. അതു ജനതാത്പര്യം കണക്കിലെടുത്തായിരിക്കുകയും ചെയ്യും. പക്ഷേ, ഈ സര്‍ക്കാരിനെ സംബന്ധിച്ച് എല്ലാം തലതിരിച്ചാണ്. മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും പാര്‍ട്ടിയുടേയും താത്പര്യങ്ങള്‍ക്കാണ് മുന്‍ഗണന. പിന്നെ പണവും സമയവും സാഹചര്യവും ഉണ്ടെങ്കില്‍ ജനതാത്പര്യവും പരിഗണിച്ചെന്നിരിക്കും. അട്ടപ്പാടിയിലെ മധുവായാലും മഹാരാജാസിലെ അഭിമന്യുവായാലും നെയ്യാറ്റിന്‍കരയിലെ സനല്‍ ആയാലും കോട്ടയത്തെ കെവിന്‍ ആയാലും അതൊക്കെ അതിന്റെ വഴിക്കേ നടക്കൂ. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വാരണാസിയിലെ സന്യാസിമാരിൽ ഭൂരിഭാ​ഗവും കള്ള സ്വാമിമാർ ; കൊലപാതകം അടക്കം ചെയ്തിട്ട് അവിടെ വന്ന് ഒളിച്ച് താമസിക്കുകയാണ് ; ആര്യ

Kerala

കണ്ണൂര്‍ ജില്ലയില്‍ 78.60 ശതമാനം പോളിംഗ്

World

ഭക്ഷണചിലവ് തന്നെ ലക്ഷങ്ങൾ , ഒരു ദിവസം വിളമ്പുന്നത് 18,000 വിഭവങ്ങൾ! ഈ യുഎസ് വിമാനവാഹിനി കപ്പലിലെ അടുക്കള ഞെട്ടിക്കും

Kerala

പോളിംഗ് കഴിഞ്ഞ ഉടന്‍ മറ്റ് സ്ഥാനാര്‍ത്ഥികള്‍ വിജയസാധ്യാതചര്‍ച്ചകളില്‍ മുഴുകിയപ്പോള്‍ മാതൃകയായി യുവ ബിജെപി സ്ഥാനാര്‍ത്ഥി സന്ദീപ് വാചസ്പതി

Food

ഉണക്കമുന്തിരി നിങ്ങൾ സ്ഥിരമായി കഴിക്കാറുണ്ടോ? എങ്കിൽ ഇക്കാര്യങ്ങൾ അറിയണം

പുതിയ വാര്‍ത്തകള്‍

വോട്ടെടുപ്പ് ദിവസം സംസ്ഥാനത്ത് വിവിധ ഇടങ്ങളില്‍ വ്യാപക അക്രമം

‘എടോ എന്റെ റാങ്ക് ഡിജിപിക്കും മുകളില്‍; കാണിച്ചുതരാം…’ബൂത്തിനടുത്തെ വോട്ടുപിടിത്തം തടഞ്ഞ സിഐയ്‌ക്ക് ഇടത് എംഎല്‍എയുടെ ഭീഷണി

7,000 ടൺ ഭാരമുള്ള മുങ്ങിക്കപ്പൽ ; കരുത്തോടെ അരിധമൻ സൈന്യത്തിനൊപ്പം നിലയുറപ്പിക്കുമ്പോൾ ഇന്ത്യ കൂടുതൽ സുരക്ഷിതം

ശബരിമലക്കേസില്‍ വാദം തുടരുന്നു; ഭക്തര്‍ ക്ഷേത്രാചാരം പാലിക്കുക തന്നെ ചെയ്യണം: സുപ്രീംകോടതി

വനിതാ സംവരണ ഭേദഗതി ബില്ലിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

ബാംഗ്ലൂരിലെ മലയാളികള്‍ കൂട്ടത്തോടെ ബസ് ബുക്ക് ചെയ്തെത്തി വോട്ട് ചെയ്തു : മടങ്ങിയത് കെ സുരേന്ദ്രനൊപ്പം സെൽഫിയെടുത്ത ശേഷം

പര്‍ദ്ദ ധരിച്ചുവന്ന് കള്ളവോട്ട് ചെയ്തയാള്‍ (ഇടത്ത്) തന്‍റെ മകള്‍ ഖദീജാ ബിവിയ്ക്ക് വോട്ട് ചെയ്യാന്‍ കഴിയാത്തതിനാല്‍ ദുഖിച്ച് നില്‍ക്കുന്ന ഉമ്മ സമീറാ ബീവി (വലത്ത്)

ആരാണ് പര്‍ദ്ദ ധരിച്ച് വന്ന് ഖദീജ ബീവിയുടെ വോട്ട് തട്ടിയെടുത്തത്?പര്‍ദ്ദയെ തൊടാന്‍ പേടി; അതിനാല്‍ കള്ളവോട്ടറെ മനസ്സിലായില്ലെന്ന് ഉദ്യോഗസ്ഥര്‍

തിരുവനന്തപുരം ജില്ലയില്‍ ശക്തമായ പോളിംഗ് 76.98 ശതമാനം, കാട്ടാക്കടയിലും നേമത്തും 80 ശതമാനം കടന്നു

‘രാസാത്തി ഉന്നെ… തുടങ്ങിയാല്‍ ആനകള്‍ കാടിറങ്ങും, പാട്ടുകഴിഞ്ഞാല്‍ മടങ്ങും’ ; അന്ന് ഇളയരാജ പറഞ്ഞത്

ബിജെപി എംഎല്‍എമാരുടെ സാന്നിദ്ധ്യവും കോര്‍പ്പറേഷന്‍ ഭരണവും കേന്ദ്ര സഹായവും  ട്രിപ്പിള്‍ എന്‍ജിന്‍ വികസനം തിരുവനന്തപുരത്ത് സാധ്യമാക്കും:കരമന ജയന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.