ബിലാസ്പൂര്‍: കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കും സോണിയ ഗാന്ധിക്കും എതിരെ രൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒരു കുടുംബത്തില്‍ തുടങ്ങി, അവിടെ തന്നെ അവസാനിക്കുന്നതാണ് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ രാഷ്ട്രീയം എന്ന് പ്രധാനമന്ത്രി പരിഹസിച്ചു.
വികസനത്തെ മുന്‍ നിര്‍ത്തി മുന്നോട്ടു പോകുന്ന ബിജെപിയെ എങ്ങിനെ നേരിടണം എന്നു പോലും അവര്‍ക്ക് അറിയില്ല. നോട്ടു നിരോധനത്തിന്റെ പേരില്‍ തന്നെ കുറ്റപ്പെടുത്തുന്നവര്‍ ഇതു മൂലമാണ് ഇവര്‍ക്ക് ജാമ്യം തേടേണ്ടി വന്നതെന്നുള്ള കാര്യം മറക്കരുതെന്നും പ്രധാനമന്ത്രി ഓര്‍മിപ്പിച്ചു. ജാമ്യത്തിലിറങ്ങി നടക്കുന്നവരാണ് സത്യസന്ധതയുടെ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യുന്നത്. ഛത്തീസ്ഗഡ് തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
ബിജെപി പ്രവര്‍ത്തിക്കുന്നത് വികസനത്തിന് വേണ്ടിയാണ്. കോണ്‍ഗ്രസിന്റെ രാഷ്ട്രീയം കുടുംബവാഴ്ചയിലാണ്. കോണ്‍ഗ്രസ് ഭരണകാലത്ത് സംസ്ഥാനത്ത് വികസനം ഇല്ലായിരുന്നുവെന്നും മോദി വ്യക്തമാക്കി. ഛത്തിസ്ഗഡിലെ ആദ്യ ഘട്ട വോട്ടെടുപ്പ് ആണ് ഇന്ന് നടന്നത്. നവംബര്‍ 20 നാണ് രണ്ടാംഘട്ട തെരഞ്ഞെടുപ്പ് നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: