ആലപ്പുഴ : വിശ്വാസ സംരക്ഷണത്തിനായി ഭക്തർക്കൊപ്പം കൈകോർത്ത എൻ എസ് എസിനെതിരായ പ്രതികാര നടപടി തുടരുന്നു. ചേർത്തല പള്ളിപ്പുറത്തെ കരയോഗമന്ദിരത്തിനു നേരെയും ആക്രമണം ഉണ്ടായി. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് എണ്ണൂറ്റിയൊന്നാം നമ്പർ മന്ദിരത്തിനു നേരെ ആക്രമണം നടന്നത്.കെട്ടിടത്തിനു മുന്നിൽ സ്ഥാപിച്ചിരുന്ന കൊടിമരം തകർത്തു.
ശബരിമലയിലെ യുവതീ പ്രവേശനത്തെ എതിർത്ത് ഭക്തർക്കൊപ്പം നിലനിന്ന എൻഎസ്എസിന്റെ കരയോഗമന്ദിരങ്ങൾക്കെതിരെ വ്യാപകമായ അതിക്രമങ്ങളാണ് നടക്കുന്നത്. തിരുവനന്തപുരത്തെയും കോട്ടയത്തെയും കൊട്ടാരക്കരയിലെയും മന്ദിരങ്ങൾക്ക് നേരെ അക്രമങ്ങൾ നടന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: