Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

വിജയവഴി തേടി ബ്ലാസ്റ്റേഴ്സ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 11, 2018, 02:16 am IST
in Sports

കൊച്ചി: തുടര്‍ച്ചയായ നാല് സമനിലകള്‍ക്കും കഴിഞ്ഞ കളിയിലെ പരാജയത്തിനുശേഷം കേരള ബ്ലാസ്‌റ്റേഴ്‌സ് ഇന്ന് വീണ്ടും മൈതാനത്ത്. കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു രാജ്യാന്തര സ്‌റ്റേഡിയത്തില്‍ നടക്കുന്ന പോരാട്ടത്തില്‍ എതിരാളികള്‍ കരുത്തരായ എഫ്‌സി ഗോവ. രാത്രി 7.30ന് കിക്കോഫ്. 

ടീമില്‍ മികച്ച താരങ്ങളുണ്ടെങ്കിലും ഒരു വിന്നിങ് കോമ്പിനേഷന്‍ കണ്ടെത്താന്‍ ഡേവിഡ് ജെയിംസിന് കഴിയാത്തതാണ് ബ്ലാസ്‌റ്റേഴ്‌സിന് തിരിച്ചടിയാകുന്നത്. ആദ്യ മത്സരത്തില്‍ എടികെയെ അവരുടെ തട്ടകത്തില്‍ ചെന്ന് തോല്‍പ്പിച്ചശേഷം രണ്ട് ഹോം മത്സരങ്ങളും രണ്ട് എവേ മത്സരങ്ങളും സമനിലയില്‍ കുടുങ്ങി. അതിനുശേഷമായിരുന്നു കഴിഞ്ഞ കളിയില്‍ ബെംഗളൂരു എഫ്‌സി കൊച്ചിയില്‍ ബ്ലാസ്‌റ്റേഴ്‌സിനെ അടിച്ചിട്ടത്. പേരുകേട്ട പ്രതിരോധമാണെങ്കിലും ഗോള്‍ വഴങ്ങുന്നതില്‍ ജിങ്കനും റാകിപ്പും ലാല്‍റുവാത്താരയും നെമന്‍ജ പെസിക്കും ഉള്‍പ്പെടുന്ന താരനിര പിന്നില്ല. കളിച്ച ആറ് കളികളില്‍ എട്ട് ഗോളടിച്ച ബ്ലാസ്‌റ്റേഴ്‌സ് വഴങ്ങിയത് 7 എണ്ണം. ആദ്യ കളിയില്‍ എടികെയ്‌ക്കെതിരെ മാത്രമാണ് ഗോള്‍ വഴങ്ങാതിരുന്നത്.

4-1-4-1 ശൈലിയില്‍ കളിക്കാനിറങ്ങുന്ന ബ്ലാസ്‌റ്റേഴ്‌സ് നിരയില്‍ സഹല്‍ അബ്ദുള്‍ സമദും ദുംഗലും അദ്ധ്വാനിച്ചു കളിക്കുന്നുണ്ടെങ്കിലും സ്‌ട്രൈക്കര്‍മാര്‍ അവസരത്തിനൊത്തുയരുന്നില്ല.  ബെംഗളൂരുവിനെതിരെ തുറന്നാവസരങ്ങള്‍ പോലും വിനീത് ഉള്‍പ്പെടെയുള്ള സൂപ്പര്‍താരങ്ങള്‍ തുലച്ചുകളഞ്ഞു . പ്രതിരോധനിരയിലെ മറ്റൊരു കരുത്തനായ മലയാളി താരം അനസ് എടത്തൊടികയെ ഇതുവരെ കളിപ്പിച്ചിട്ടുമില്ല. മൂന്ന് കളികളില്‍ സസ്‌പെന്‍ഷന്‍ കാരണം പുറത്തിരുന്ന അനസിനെ തുടര്‍ന്നുള്ള മത്സരങ്ങളില്‍ പകരക്കാരനായി പോലും ഇറക്കാന്‍ ഡേവിഡ് ജെയിംസ് തയ്യാറായില്ല. അതുപോലെ സെര്‍ബിയന്‍-സ്ലൊവേനിയ താരങ്ങളായ സ്‌റ്റൊയാനോവിച്ചിനെയും പൊപ്‌ലാന്റിക്കിനെയും ഒരുമിച്ച് കളിപ്പിക്കുന്നില്ല. ഇതെല്ലാം ബ്ലാസ്‌റ്റേഴ്‌സിന് തിരിച്ചടിയാണ്. സ്‌റ്റൊയാനോവിച്ചും നിക്കോളാ ക്രമരാവിച്ചും പെസിച്ചും മാത്രമാണ് കഴിഞ്ഞ ആറ് കളികളിലും ആദ്യ ഇലവനില്‍ ഇടം നേടിയ വിദേശ താരങ്ങള്‍. മധ്യനിരയില്‍ ഭാവനാപൂര്‍ണ്ണമായ മുന്നേറ്റം നടത്തുന്ന ഹാളിചരണ്‍ നര്‍സാരിക്കും മലയാളി താരം സി.കെ. വിനീതിനും പലപ്പോഴും ആദ്യ ഇലവനില്‍ അവസരം നല്‍കുന്നില്ല. ആറ് കളികളില്‍ നിന്ന് മൂന്ന് ഗോള്‍ നേടിയ സ്‌റ്റൊയാനോവിച്ചും നാല് കളികളില്‍ നിന്ന് രണ്ട് ഗോള്‍ നേടിയ വിനീതുമാണ് ബ്ലാസ്‌റ്റേഴ്‌സിനായി കൂടുതല്‍ ഗോള്‍ നേടിയവര്‍. മുന്‍ മത്സരങ്ങളില്‍ സ്‌റ്റേഡിയം നിറഞ്ഞിരുന്നെങ്കിലും ബെംഗളൂരുവിനെതിരായ കൡയില്‍ സ്‌റ്റേഡിയത്തില്‍ സീറ്റുകള്‍ ഒഴിഞ്ഞുകിടന്നിരുന്നു.

 ഗോവ തികഞ്ഞ ആത്മവിശ്വാസത്തിലാണ്. ആറ് കളികളില്‍ നിന്ന് 13 പോയിന്റുമായി പട്ടികയില്‍ ഒന്നാമതാണ് അവര്‍. ഇന്ന് ജയിച്ച് മൂന്ന് പോയിന്റ് കൂടി സ്വന്തമാക്കുകയാണ് അവരുടെ ലക്ഷ്യം. ആറ് കളികളില്‍ നാല് ജയവും ഒരു സമനിലയും തോല്‍വിയുമാണ് അവര്‍ക്കുള്ളത്. സീസണിലെ ഏക തോല്‍വി ജംഷഡ്പൂര്‍ എഫ്‌സിക്കെതിരെയായിരുന്നു. അതിനുശേഷം ദല്‍ഹി ഡൈനാമോസിനെ 3-2ന് തകര്‍ത്ത്  വീണ്ടും വിജയവഴിയില്‍ തിരിച്ചെത്തി.

ഫെറാന്‍ കൊറോമിനസ് എന്ന സ്പാനിഷ് സ്‌ട്രൈക്കറാണ് അവരുടെ കുന്തമുന. അര്‍ധാവസരങ്ങള്‍ പോലും വലയിലെത്തിക്കാനുള്ള കഴിവാണ് കൊറോയെ അപകടകാരിയാക്കുന്നത്. കഴിഞ്ഞ ആറ് കളികളില്‍ നിന്ന് ഒരു ഹാട്രിക്ക് ഉള്‍പ്പെടെ 6 ഗോളുകളാണ് കൊറോ അടിച്ചുകൂട്ടിയത്. മറ്റൊരു സ്പാനിഷ് താരമായ എഡു ബെഡിയാണ് മറ്റൊരു മികച്ച ഗോള്‍വേട്ടക്കാരന്‍. ഇതുവരെ ഈ സീസണില്‍ നാല് ഗോളുകള്‍ അടിച്ചിട്ടുണ്ട് . അതിനാല്‍ ഈ സ്പാനിഷ് സഖ്യത്തെ പിടിച്ചുകെട്ടുക എന്നതാണ് ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധത്തിന്റെ പ്രധാന വെല്ലുവിളി. ഇവര്‍ക്ക് പുറമെ രണ്ട് ഗോളുകള്‍ വീതം നേടിയ മൊറോക്കോയുടെ അഹമ്മദ് ജാഹോ, ഹ്യൂഗോ ബോര്‍മൗസ്, ഇന്ത്യന്‍ താരങ്ങളായ മന്ദര്‍റാവു ദേശായ്, സെറിറ്റണ്‍ ഫെര്‍ണാണ്ടസ് എന്നിവരും അപകടകാരികളാണ്. ആറ് കളികളില്‍ നിന്ന് 18 തവണയാണ് ഗോവന്‍ താരങ്ങള്‍ എതിര്‍ വലയില്‍ പന്ത് എത്തിച്ചത്. 11 ഗോളുകള്‍ വഴങ്ങി. 4-2-3-1 ശൈലിയിലായിരിക്കും ഗോവ ഇന്നും കളിക്കാനിറങ്ങുക. മികച്ച മധ്യ-മുന്നേറ്റനിരയുണ്ടെങ്കിലും നേരിയ പാളിച്ചയുള്ളത് പ്രതിരോധത്തിലാണ്. എന്നാല്‍ ആ കുറവ് ആക്രമണ ഫുട്‌ബോളിലൂടെ ഗോളടിച്ചുകൂട്ടി നികത്താന്‍ അവര്‍ക്കാവുന്നുണ്ട്.

കഴിഞ്ഞ വര്‍ഷം രണ്ട് കളികളിലും ബ്ലാസ്‌റ്റേഴ്‌സ് ഗോവയോട് പരാജയപ്പെട്ടു. അവരുടെ തട്ടകത്തില്‍ 5-2നും കൊച്ചിയില്‍ 2-1നുമായിരുന്നു തോല്‍വി. അഞ്ച് കളികള്‍ക്കുശേഷം ആദ്യ വിജയത്തിനായി ബ്ലാസ്‌റ്റേഴ്‌സും വിജയത്തുടര്‍ച്ചയ്‌ക്ക് ഗോവയും ഇറങ്ങുമ്പോള്‍ വാശിയേറിയ മത്സരത്തിനായിരിക്കും സ്‌റ്റേഡിയം സാക്ഷ്യം വഹിക്കുക.

വിനോദ് ദാമോദരന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മദ്രസകൾ ജിഹാദി ഫാക്ടറികളായി മാറിയിരിക്കുന്നു , മറ്റ് മതങ്ങളെ വെറുക്കാൻ പഠിക്കുന്നത് തെറ്റ് : സർക്കാർ നിയന്ത്രണം വേണമെന്ന് തസ്ലീമ നസ്രീൻ

Kerala

ഇന്ന് രാത്രി മിന്നൽ പ്രളയ സാധ്യത, ക്യാമ്പുകളിലേക്ക് ഉടൻ മാറണം, വീടുകളുടെ ടെറസ് സുരക്ഷിതമല്ല, മൂഴിയാർ ഡാം ഏതു നിമിഷവും തുറക്കുമെന്ന് വിഷ്ണുനാഥ്‌

Sports

‘അവരുടെ കഠിനാധ്വാനം നമ്മുടെ യുവാക്കളെ പ്രചോദിപ്പിച്ചുകൊണ്ടിരിക്കും’: 2026 ലെ കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയുടെ പ്രകടനത്തെ പ്രശംസി

Kerala

കോഴിക്കോട്ട് ശക്തമായ മഴയിൽ വീട് തകർന്നു ; ഉഗ്ര ശബ്ദം കേട്ട് ഓടിയ നാലംഗ കുടുംബം തലനാരിഴക്ക് രക്ഷപ്പെട്ടു

Kerala

ജയിലിൽ കഴിയുന്ന സി.കെ. രാമചന്ദ്രൻ കൊലക്കേസിലെ ഒന്നാംപ്രതി നന്ദകുമാർ ബാലസംഘം കൺവീനർ

പുതിയ വാര്‍ത്തകള്‍

പേമാരിയും പ്രളയവും: ജില്ലാ കളക്ടര്‍മാരുടെ ഓണ്‍ലൈന്‍ യോഗം വിളിച്ച് മുഖ്യമന്ത്രി

മലങ്കര ഡാമിന്റെ ഷട്ടറുകൾ കൂടുതൽ ഉയർത്തുന്നു: തൊടുപുഴ, മൂവാറ്റുപുഴ പുഴയോരങ്ങളിൽ അതീവ ജാഗ്രത

‘ഗോമൂത്ര വിദഗ്ധന്‍’: വിയോജിക്കാം, പക്ഷേ പരിഹസിക്കരുത്; വയനാട് എംപി പ്രിയങ്ക വാദ്രയ്‌ക്ക് 215 വിദ്യാഭ്യാസ വിദഗ്ധര്‍ അയച്ച തുറന്ന കത്തിന്റെ പൂര്‍ണരൂപം

മോദിയെയും അമ്മയെയും അപമാനിച്ച പെൺകുട്ടിക്കെതിരെയുളള കേസ് പിൻവലിച്ചു : പ്രധാനമന്ത്രി ക്ഷമിച്ചതിനാലാണെന്ന് ദൽഹി പോലീസ്

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം; മരണം 15 ആയി; 7,674 പേർ ദുരിതാശ്വാസ ക്യാംപുകളിൽ, നദികളിലെ ജലനിരപ്പ് ഉയരുന്നു

പ്രളയത്തെ നേരിടാന്‍ പുതുവഴികള്‍ തേടണം

മാസംതികയാതെ പ്രസവിച്ച കുഞ്ഞിനെ ക്ലോസറ്റിൽ ഉപേക്ഷിച്ചു; യുവതി കസ്റ്റഡിയിൽ

വിഴിഞ്ഞത്ത് വീണ്ടും ക്രൂ ചേഞ്ചിംഗ്; കേന്ദ്രത്തിന്റെ അനുമതി

ഓപ്പറേഷൻ സിന്ദൂർ ഭീതിയിൽ പാകിസ്ഥാൻ : ഇന്ത്യൻ അതിർത്തിയിൽ 250 ചൈനീസ് പീരങ്കി തോക്കുകൾ വിന്യസിക്കുന്നു , ദൂരപരിധി 72 കിലോമീറ്റർ 

കൊച്ചി അഴിമുഖത്ത് കണ്ടെയ്‌നര്‍ ചരക്ക് കപ്പല്‍ നിയന്ത്രണം വിട്ടു; വന്‍ദുരന്തം ഒഴിവായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.