പേരാവൂര്‍: കണ്ണവത്തെ എബിവിപി പ്രവര്ത്തകന് ശ്യാമപ്രസാദിനെ കൊലപ്പെടുത്തിയ കേസില്‍ കോടതിയില്‍ കീഴടങ്ങിയ പതിനൊന്നാം പ്രതി കണ്ണവത്തെ അഷറഫിനെ തെളിവെടുപ്പിന് ശേഷം വീണ്ടും കോടതി റിമാന്റ് ചെയ്തു. കഴിഞ്ഞ 2 ന് മട്ടന്നൂര്‍ കോടതിയില്‍ കീഴടങ്ങിയ പ്രതിയെ കഴിഞ്ഞദിവസം പോലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു. കേസന്വേഷിക്കുന്ന പേരാവൂര്‍ സിഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇയാളെ കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്തു. ചോദ്യം ചെയ്യലിലും തെളിവെടുപ്പിലും ഏറെ നിര്‍ണായകമായ തെളിവുകള്‍ പോലീസിന് ലഭിച്ചതായാണ് സൂചന.
പേരാവൂര്‍ പഴയ ബസ് സ്റ്റാന്റ് തുടങ്ങി വിവിധ സ്ഥലങ്ങളില്‍ പ്രതിയെ കൊണ്ടുപോയി തെളിവെടുപ്പ് നടത്തി. കേസില്‍ ഇനിയും ആറ് പ്രതികള്‍ പിടിയിലാകാനുണ്ട്. 2018 ജനുവരി 19 നാണ് ശ്യാമപ്രസാദിനെ മുസ്ലീം മതതീവ്രവാദികള്‍ വെട്ടിക്കൊലപ്പെടുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: