തിരുവനന്തപുരം : മണ്ഡലവിളക്കിന് ശബരിമല തുറക്കുമ്പോള്‍ തീര്‍ത്ഥാടക വേഷത്തില്‍ ഭീകരരും എത്താന്‍ സാധ്യതയുണ്ടെന്ന് ഇന്റലിജെന്‍സ് മുന്നറിയിപ്പ്. ഇതിനെ തുടര്‍ന്ന് സന്നിധാനത്തെ സുരക്ഷ ശക്തമാക്കാന്‍ ഡിജിപി ഉത്തരവിട്ടിട്ടുണ്ട്.
ജില്ലാ പോലീസ് മേധാവികളും സംസ്ഥാന ഇന്റലിജെന്‍സ്, സ്പെഷ്യല്‍ ബ്രാഞ്ചുകളും ഇതുസംബന്ധിച്ച് ജാഗ്രത പാലിക്കാനും ഡിജിപി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കൂടാത സുരക്ഷയ്ക്കായി മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള ഇന്റലിജെന്‍സ് വിഭാഗത്തിന്റെ സഹായം തേടാമെന്നും ഡിജിപി അറിയിച്ചിട്ടുണ്ട്.
ഇനിമുതല്‍ ട്രാക്ടര്‍ വഴി സന്നിധാനത്തേയ്ക്ക് കടത്തുന്ന സാധനങ്ങള്‍ പരിശോധിച്ച ശേഷം മാത്രമേ കടത്തി വിടാന്‍ പാടൊള്ളൂവെന്ന് ഡിജിപി കര്‍ശ്ശന നിര്‍ദ്ദേശം നല്കി.
അതേസമയം സന്നിധാനത്തേയുള്ള വഴി കാട്ടിലൂടെയായതിനാല് ഇത് സുരക്ഷയ്ക്ക് ഏറെ വെല്ലുവിളി ഉയര്‍ത്തുന്നതാണ്. സംശയമുള്ളവരുടെ ഇരുമുടിക്കെട്ട് ഉള്‍പ്പടെയുള്ളവ പരിശോധിക്കാനും ഡിജിപിയുടെ നിര്‍ദ്ദേശമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: