തിരുവനന്തപുരം: തിരുവനന്തപുരത്ത് പ്ലാസ്റ്റിക് ഫാക്ടറിയിലെ തീപിടിത്തം യാദൃച്ഛികമല്ല, കത്തിച്ചതാണെന്ന് തെളിഞ്ഞു. കമ്പനി കത്തിച്ചതുമായി ബന്ധപ്പെട്ട് രണ്ടു പേരെ അറസറ്റ്വു ചെയ്തു. ശമ്പളം വെട്ടിക്കുറച്ചതാണ് കമ്പനി കത്തിക്കാന്‍ കാരണം.
മണ്‍വിളയിലെ ഫാമിലി പ്ലാസ്റ്റിറ്റിക്കിലെ തീപിടിത്തവുമായി ബന്ധപ്പെട്ട് കമ്പനി ജീവനക്കാരായ ചിറയിന്‍കീഴ് പെരുകുഴി മുട്ടപ്പലം ചിലക്കൂര്‍ വീട്ടില്‍ ബിമല്‍ എം. നായര്‍ (19), കാര്യവട്ടം വിയറ്റ് ദേവി ക്ഷേത്രത്തിന് സമീപം ബിനു (39) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഒക്ടോബര്‍ 31നാണ് തീപിടുത്തം. സിസിടിവി ദൃശ്യങ്ങളാണ് ഇവരെ കുടുക്കിയത്.
സംഭവദിവസം പ്രതികള്‍ മണ്‍വിളയിലെ കടയില്‍ നിന്ന് ലൈറ്റര്‍ വാങ്ങിയതായി പോലീസ് കണ്ടെത്തി. രാത്രി ഷിഫ്റ്റ് കഴിഞ്ഞ് മറ്റ് തൊഴിലാളികള്‍ പുറത്തിറങ്ങുന്ന സമയത്ത് സ്റ്റോറില്‍ കിടന്ന വേസ്റ്റ് പേപ്പറുകള്‍ കൂട്ടിയിട്ട് കത്തിച്ച ശേഷം പുറത്തേക്ക് ഓടി രക്ഷപ്പെടുകയുമായിരുന്നു എന്ന് ഇവര്‍ പോലിസിനോട് പറഞ്ഞു. ബിമലും ബിനുവും പ്ലാസ്റ്റിക് കമ്പനിയില്‍ കപ്പ്, ഗ്ലാസ് തുടങ്ങിയ ചെറിയ ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്ന യൂണിറ്റിലെ ജീവനക്കാരാണ്. പ്രവര്‍ത്തി ദിവസങ്ങളില്‍ ഹാജര്‍ കുറവായതിനാലും, താമസിച്ചു ജോലിക്കു കയറിയതിനാലും കഴിഞ്ഞ മാസങ്ങളില്‍ ഇവര്‍ക്ക് നിശ്ചയിച്ചിരുന്ന മാസശമ്പളം കുറച്ചാണ് കമ്പനി നല്‍കിയത്. ഇതിന് പ്രതികാരം തീര്‍ക്കാനാണ് തീ വച്ചതെന്നു പോലീസ് അറിയിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീ പിടിത്തത്തിന് കാരണമെന്ന് സംശയിച്ചിരുന്നെങ്കിലും കമ്പനിയില്‍ തുടരെയുണ്ടായ തീ പിടുത്തമാണ് പോലീസിനെ കുടുതല്‍ അന്വേഷണത്തിലേക്ക് വഴി തിരിച്ചത്. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരെ പോലീസ് ചോദ്യം ചെയ്ത് വരികയായിരുന്നു. മറ്റ് സംസ്ഥാന തൊഴിലാളികളെയും ചോദ്യം ചെയ്തു. സംഭവത്തില്‍ മറ്റ് ആര്‍ക്കെങ്കിലും ബന്ധമുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്
ഇരുവരുടെയും മൊബൈല്‍ ഫോണുകള്‍ വിശദമായ അന്വേഷണത്തിനും തെളിവെടുപ്പിനുമായി സൈബര്‍ സെല്ലിന് കൈമാറി. പ്രതികളെ വൈകുന്നേരത്തോടെ കമ്പനിയിലെത്തിച്ച് തെളിവെടുപ്പ് നടത്തി. ഇരുവരെയും ഇന്ന് കോടതിയില്‍ ഹാജരാക്കും. ഡെപ്യൂട്ടി പോലീസ് കമ്മിഷണര്‍ ആര്‍ശ ആദിത്യയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: