കുവൈത്ത് സിറ്റി : കുവൈത്തില്‍ കനത്ത മഴമൂലം വെള്ളപ്പൊക്കം ഉണ്ടായതിനെ തുടര്‍ന്ന് പൊതുമരാമത്ത്, നഗര വികസന വകുപ്പ് മന്ത്രി ഹോസം അല്‍ റൗമി രാജിവെച്ചു. കനത്ത മഴയില്‍ ജനങ്ങള്‍ക്കുണ്ടായ ദുരിതത്തിന്റെ ഉത്തവാദിത്തം ഏറ്റെടുത്താണ് റൗമി രാജി.
കനത്ത മഴയില്‍ നഗരത്തിലെ അഴുക്കുചാല്‍ സംവിധാനം തകരാറില്‍ ആയതാണ് വെള്ളപ്പൊക്കം ഉണ്ടാകാന്‍ കാരണം. കുവൈത്ത് ആര്‍മി, നാഷണല്‍ ഗാര്‍ഡ് എന്നിവര്‍ സംയുക്തമായാണ് രക്ഷാ പ്രവര്‍ത്തനം നടത്തി വരുന്നത്.
കുവൈത്ത് ഡയറക്ടറേറ്റ് ഓഫ് സിവില്‍ എവിയേഷന്‍ വ്യാഴാഴ്ച പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 29.63 മില്ലീമീറ്റര്‍ മഴയാണ് രാജ്യത്ത് പെയ്യുന്നത്. ഇതിന തുടര്‍ന്ന് രാജ്യത്തെ ജനങ്ങളോട് വീട്ടില്‍ നിന്ന് പുറത്തേയ്ക്കിറങ്ങരുതെന്ന് ആഭ്യന്തര വകുപ്പ് നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: