ശാസ്ത്രീയനാമം: Tribulus terrestris
തമിഴ്: ശിരു ഞെരിഞ്ഞി
സംസ്കൃതം: ഗോക്ഷുര
എവിടെ കാണാം: ഇന്ത്യയില്‍ ഉടനീളം വരï പ്രദേശങ്ങളില്‍
ഇത് കാണപ്പെടുന്നു. കേരളത്തില്‍ വാളയാര്‍, മുതലമട, ചിറ്റൂര്‍,
എന്നിവിടങ്ങളിലും ഇടുക്കി ജില്ലയിലെ മറയൂര്‍, ചിന്നാര്‍
ഭാഗങ്ങളിലും കïുവരുന്നു.
പ്രത്യുത്പാദനം: വിത്തില്‍ നിന്ന്
ചില ഔഷധ പ്രയോഗങ്ങള്‍: ഞെരിഞ്ഞില്‍ സമൂലം വെട്ടിയരിഞ്ഞത് ഒരു കിലോ, രണ്ട് ലിറ്റര്‍ വെള്ളത്തില്‍ വെന്ത,് അര ലിറ്റര്‍ ആയി വറ്റിച്ചതില്‍ തേന്‍ മേമ്പൊടി ചേര്‍ത്ത് നൂറ് മില്ലി വീതം ദിവസം മൂന്ന് നേരം തുടര്‍ച്ചയായി മുപ്പതു ദിവസം സേവിച്ചാല്‍ വൃക്കരോഗം മൂലം കൈകാലുകളിലും മുഖത്തും ഉണ്ടാകുന്ന നീര് വറ്റും. മൂത്രം ശരിയായി വിസര്‍ജിക്കും. ഇത് തുടര്‍ച്ചയായി സേവിച്ചാല്‍ വൃക്കരോഗങ്ങള്‍ക്ക് ശമനമുണ്ടാകും.
ഞെരിഞ്ഞില്‍, നിലപ്പനക്കിഴങ്ങ് എന്നിവ സമം ഉണക്കിപ്പൊടിച്ച് ഒരു സ്പൂണ്‍ വീതം ദിവസവും രണ്ട് നേരം തേനില്‍ സേവിച്ചാല്‍ മൂത്രവസ്തിയിലെ നീരും വീക്കവും മാറി മൂത്രം ഒഴിക്കുമ്പോഴുണ്ടാകുന്ന വേദനയും ചൂടും ശമിക്കും.
കല്ലൂര്‍വഞ്ചി, ഞെരിഞ്ഞില്‍, തഴുതാമവേര്, ഏലക്കാ, ചിറ്റമൃത്, ചൊറിയണ്ണത്തിന്റെ വേര്, ദേവതാരം, ചെറൂള, എന്നിവ പത്ത് ഗ്രാം വീതം ഒന്നര ലിറ്റര്‍ വെള്ളത്തില്‍ വെന്ത് നാനൂറ് മില്ലിയായി വറ്റിച്ച് കന്മദവും തേനും മേമ്പോടി ചേര്‍ത്ത് നൂറ് മില്ലി വീതം ദിവസം രണ്ട് നേരം സേവിച്ചാല്‍ പുരുഷന്മാരിലെ പ്രോസ്ട്രേറ്റ് ഗ്രന്ഥി വീക്കവും മൂത്രതടസ്സവും മാറിക്കിട്ടും.
ഞെരിഞ്ഞിലും അമുക്കുരം പാലില്‍ പുഴുങ്ങി ഉണങ്ങിയതും സമം ഉണക്കിപ്പൊടിച്ച് ഒരു സ്പൂ
ണ് വീതം പാല് ചേര്‍ത്ത് ദിവസം രണ്ട് നേരം സേവിച്ചാല്‍ ശുക്ലവൃദ്ധിയുണ്ടാകും.
ഞെരിഞ്ഞില്‍ മുപ്പത് ഗ്രാം, തഴുതാമ വേര് അഞ്ച് ഗ്രാം, നിലപ്പനക്കിഴങ്ങ് അഞ്ച് ഗ്രാം, ഞാവല്‍ത്തൊലി അഞ്ച് ഗ്രാം, കരിങ്ങാലിക്കാതല്‍ അഞ്ച് ഗ്രാം, നെല്ലിക്കാത്തൊണ്ട് അഞ്ച് ഗ്രാം, ഇവ ഒന്നര ലിറ്റര്‍ വെള്ളത്തില്‍ വെന്ത് നാനൂറ് മില്ലിയായി വറ്റിച്ച് നൂറ് മില്ലി വീതം തേന്‍ മേമ്പൊടി ചേര്‍ത്ത് ദിവസം രണ്ട് നേരം വീതം സേവിച്ചാല്‍ മുപ്പത് ദിവസം കൊണ്ട് രക്തത്തിലെ ക്രിയാറ്റിന്റെ അളവ് ഗണ്യമായി കുറയും.
ഞെരിഞ്ഞിലും കാരെള്ളിന്റെ പൂവും സമം ഉണക്കിപ്പൊടിച്ച് തേനില്‍ ചാലിച്ച് വട്ടത്തില്‍ മുടി കൊഴിയുന്നിടത്ത് തേച്ചാല്‍ ഒരു മാസം കൊണ്ട് കൊഴിഞ്ഞുപോയിടത്ത് മുടി കിളിര്‍ക്കും. മുടിക്ക് നല്ല വളര്‍ച്ചയും ഉണ്ടാകും.
ഞെരിഞ്ഞില്‍ ചെറു പഞ്ചമൂലത്തിലെ ഒരു ചേരുവകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: